Tuesday, October 15, 2013

പാക് അധിനിവേശ കാശ്മീരിന് ലോക് സഭ സീറ്റ് അനുവദിക്കാന്‍ നീക്കം

പാക് അധിനിവേശ കശ്മീരിന് പൂതിയ ലോക് സഭ സീറ്റ് അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമം തുടങ്ങി. ഭരണഘടനയുടെ 81-ാം അനുഛേദം ഭേദഗതി ചെയ്യുന്നതാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള ചര്‍ച്ചകള്‍ ആഭ്യന്തര മന്ത്രാലയം നടത്തിവരികയാണ്. പാക് അധിനിവേശ കാശ്മീരിന്‍മേലുള്ള ഇന്ത്യയുടെ അവകാശ വാദങ്ങള്‍ക്ക് ശക്തി പകരാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

ജമ്മുകാശ്മീര്‍ നിയമസഭയില്‍ 24 സീറ്റുകള്‍ പാക് അധിനിവേശ കശ്മീരിനായി നീക്കിവെച്ചിട്ടുണ്ട്. ഈ പ്രദേശം പാക്കിസ്ഥാന്റെ കീഴിലായതിനാല്‍ ഇവിടെ തെരഞ്ഞെടുപ്പ് നടക്കാറില്ല. നിയമസഭയിലെ മൊത്തം അംഗസംഖ്യ കണക്കാക്കുമ്പോള്‍ അധിനിവേശ കാശ്മീരിലെ 24 സീറ്റുകള്‍ പരിഗണിക്കാറില്ല. ഇതേ രീതിയില്‍ ലോക്സഭാ സീറ്റ് പാക് അധിനിവേശ കാശ്മീരിനായി മാറ്റിവെക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയ ലോക് സഭാ സീറ്റ് അനുവദിച്ചാലും ഇവിടെ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ല.

deshabhimani

No comments:

Post a Comment