മന്ത്രിസഭാ യോഗത്തിനുമുമ്പ് കെപിസിസി പ്രസിഡന്റിനെ പങ്കെടുപ്പിച്ച് കുറുമന്ത്രിസഭാ യോഗം ചേരാനുള്ള തീരുമാനം വിവാദമാകുന്നു. അതീവ രഹസ്യമായി ചേരുന്ന മന്ത്രിസഭാ യോഗത്തിനുമുമ്പ് യോഗത്തിലെ അജന്‍ഡകള്‍ മന്ത്രിസഭയിലില്ലാത്തയാളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഐ ഗ്രൂപ്പിനെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും വരുതിയിലാക്കലാണ് ലക്ഷ്യം. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്നിക്കിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കെപിസിസി-ഭരണ ഏകോപനസമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലോ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലോ ആകും യോഗംചേരുക. കെപിസിസി പ്രസിഡന്റിന്റെ സൗകര്യത്തിന് യോഗവേദി കെപിസിസി ആസ്ഥാനവുമാകാം.
ഘടകകക്ഷികളുടെ മന്ത്രിമാരുമായുള്ള കൂട്ടുത്തരവാദിത്തത്തിനും ഈ തീരുമാനം തടസ്സമാകും. സര്‍ക്കാര്‍കാര്യങ്ങള്‍ പാര്‍ടി അറിയുന്നില്ലെന്ന ഐ ഗ്രൂപ്പിന്റെ പരാതിക്ക് തടയിടുകയാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. പാര്‍ടി- ഭരണ ഏകോപന സമിതി യോഗം രണ്ടാഴ്ചയിലൊരിക്കല്‍ ചേരും. സമിതിയുടെ അംഗസംഖ്യ ഉയര്‍ത്താനും ധാരണയായിട്ടുണ്ട്.
deshabhimani
No comments:
Post a Comment