Sunday, October 20, 2013

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: ഉന്നതാധികാര സമിതി രൂപീകരിക്കും

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നതതസ സമിതി രൂപീകരിക്കും. വനം പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയാണ് സമിതി തലവന്‍. സമിതിയിലെ മറ്റംഗങ്ങളെ പിന്നീട് തീരുമാനിക്കും. അടുത്ത മാസം 12ന് ചേരുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികളാകും സമിതി സ്വീകരിക്കുക.

പശ്ചിമഘട്ടത്തിന്റെ 37 ശതമാനം മേഖലയും സംരക്ഷിക്കണമെന്നാണ് കസ്തൂരി രംഗന്‍ സമിതി ശുപാര്‍ശ ചെയ്തത്. ഇതുപ്രകാരം 60,0000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിരുന്നു. സംരക്ഷിക്കപ്പെടേണ്ട മേഖലകളില്‍ ഖനനം, ടൗണ്‍ ഷിപ്പ് നിര്‍മ്മാണം അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധിക്കുകയും ചെയ്തിരുന്നു.

deshabhimani

No comments:

Post a Comment