ഇതിനെതിരായ പോരാട്ടത്തില്‍ കടകംപള്ളിയിലെ ജനങ്ങള്‍ക്കൊപ്പം കേരളത്തിലെ ജനങ്ങളാകെ ഉണ്ടാകണം. ഇതിനെതിരെ കോടതിയില്‍ പോകുമെന്നും അതിനൊപ്പം ജനകീയ പ്രക്ഷോഭം ഉയരണമെന്നും വി എസ് പറഞ്ഞു. സലീംരാജിന് 250 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് പറയുന്നത്. ഒരു അച്ഛന്റെ മൂന്ന് മക്കളില്‍ ഒരാളാണ് സലീം രാജ്. ഇവര്‍ മൂന്ന് പേരും പോലീസിലാണ്. അതിനാല്‍ ഇത്രവരുമാനം എങ്ങനെ വരുന്നുവെന്ന് അന്വേഷിക്കേണ്ടതാണെന്നും വി എസ് പറഞ്ഞു.
2.27 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ തട്ടിച്ചെടുത്തിട്ടുള്ളത്. ഇത്രയധികം തുകയുടെ ഇടപാട് നടത്താന്‍ എവിടെനിന്നാണ് സലീം രാജിന് പണം ലഭിക്കന്നതെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കേസില്‍ 10ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്നും വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
deshabhimani

No comments:
Post a Comment