Friday, October 18, 2013

കല്‍ക്കരി അഴിമതി: പ്രധാനമന്ത്രിയെ പേരെടുത്ത് പറയാതെ പരാമര്‍ശിക്കും

കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ പുതിയ എഫ്ഐആറില്‍ നിന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പേര് ഒഴിവാക്കാന്‍ സിബിഐ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ പേരിന് പകരം കല്‍ക്കരിപ്പാടം വകുപ്പില്‍ ചുമതലപ്പെട്ടയാള്‍ എന്നാണ് പുതിയ എഫ്ഐആറില്‍ പരാമര്‍ശിക്കുക. നേരത്തെ എഫ്ഐആര്‍ തയാറാക്കിയപ്പോള്‍ പ്രധാനമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കണമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചതോടെയാണ് പുതിയ നടപടി.

ആദിത്യ ബിര്‍ള ഗ്രൂപ്പിന് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പിന് കല്‍ക്കരിപ്പാടം നല്‍കുന്ന വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തത് പ്രധാനമന്ത്രിയാണെന്നും കേസില്‍ പ്രധാനമന്ത്രിയെ ഒന്നാം പ്രതിയാക്കണമെന്നും മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ് ആരോപിച്ചിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം പരേഖിനെയും ആദിത്യ ബിര്‍ള ഗ്രൂപ്പ് തലവന്‍ കുമാര്‍ മംഗലം ബിര്‍ളയേയും സിബിഐ പ്രതിചേര്‍ത്തിരുന്നു.

deshabhimani

No comments:

Post a Comment