Monday, October 21, 2013

സത്യവാങ്മൂലം നല്‍കി; എല്ലാം സര്‍ക്കാര്‍ തീരുമാനമെന്ന് എജി

ഡാറ്റാസെന്റര്‍ കൈമാറ്റത്തിലെ സി.ബി.ഐ അന്വേഷണത്തെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി അഭിഭാഷകന്‍ മുഖേന സത്യവാങ്മൂലം നല്‍കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിലപാടെടുത്തതെന്നും എജി സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ സത്യാവാങ്മൂലം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇത് നേരത്തെ നല്‍കാമായിരുന്നെനും കോടതി നിരീക്ഷിച്ചു.കേസ് അടുത്ത ആഴ്ച പരിഗണിക്കും.

കേസില്‍ എജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ.കെ വേണുഗോപാലാണ് സത്യവാങ്മൂലം നല്‍കിയത്. കെ കെ വേണുഗോപാലിനെ ഹാജരാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ഡാറ്റാ സെന്റര്‍ കേസില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധാനം ചെയ്യുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി പിന്മാറി. കേസ് കഴിഞ്ഞതവണ പരിഗണിച്ചപ്പോള്‍ വി ഗിരിയായിരുന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായത്. നേരത്തെ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി സര്‍ക്കാരിനു വേണ്ടി ഹാജരായിരുന്നു. സിബിഐ അന്വേഷണത്തിന് താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് അറ്റോര്‍ണി ജനറലാണ് കോടതിയെ അറിയിച്ചത്. ഇത് വിവാദമാകുകയും സര്‍ക്കാര്‍ നിലപാട് തിരുത്തുകയും ചെയ്തതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിക്ക് വേണ്ടിയായിരുന്നു ഗിരി കോടതിയില്‍ എത്തിയത്. എന്നാല്‍, കേസില്‍ ചീഫ് സെക്രട്ടറിയുടെ ഹര്‍ജി സ്വീകരിക്കാന്‍ കോടതി വിസമ്മതിക്കുകയും അഡ്വക്കറ്റ് ജനറലിനോട് തന്നെ സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

കോടതിയെ കളിപ്പിക്കുകയാണോയെന്ന് ആരാഞ്ഞ ബെഞ്ച് എ ജി ഹാജരായി സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എജി ഹാജരായി സത്യവാജ് മൂലം നല്‍കുന്നത് ശതറ്റായ കൗള്വളക്കം സൃഷ്ടിക്കുമെന്നായിരുന്നു കഴിഞ്ഞ മരന്തിസഭാതീരുമാനം. അതിനാല്‍ അഭിഭാഷകന്‍ മുഖേന നിലപാട് അറിയിച്ചശേഷം വേണമെങ്കില്‍ എഴുതിതയ്യാറാക്കിയ സത്യവാങ്മൂലം നല്‍കാമെന്നുമായിരുന്നു തീരുമാനം.

deshabhimani

No comments:

Post a Comment