Monday, October 21, 2013

മഅദനിക്ക് ചികില്‍സാനുമതി

ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് നേത്രശസ്തക്രിയ ചെയ്യാന്‍ സുപ്രീം കോടതിയുടെ അനുമതി. ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅദനിയുടെ അപേക്ഷയിലാണ് കോടതി ഉത്തരവ്. അഗര്‍വാള്‍ കണ്ണാശുപത്രിയിലേക്കാണ് മഅദനിയെ മാറ്റുക. നവംബര്‍ 19ന് മുന്‍പ് ചികില്‍സ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചികില്‍സക്കായി ആശുപത്രയില്‍ കിടക്കുമ്പോള്‍ മഅദനിയുടെ ഭാര്യക്കും കൂടെ നില്‍ക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. കേസില്‍ കേരളത്തെ കക്ഷിചേര്‍ക്കണമെന്ന മഅദനിയുടെ ആവശ്യത്തില്‍ സര്‍ക്കാരിന് കോടതി നോട്ടീസയച്ചു.

deshabhimani

No comments:

Post a Comment