Tuesday, October 22, 2013

കനകം വിളയും പണിശാലയില്‍ കണ്ണീരിന്റെ കൈയൊപ്പ്

മാനന്തവാടി: സ്വര്‍ണ്ണകട്ടികളില്‍ കരവിരുതിന്റെ വിസ്മയം തീര്‍ക്കുന്ന സ്വര്‍ണ തൊഴിലാളികള്‍&ാറമവെ; വറുതിയുടെ വക്കില്‍. ഈ കൈത്തൊഴില്‍ മേഖലയില്‍ വന്‍കിട കുത്തകകള്‍ കൈവെച്ചതോടെയാണ് ഇവരുടെ കരിദിനങ്ങള്‍ ആരംഭിച്ചത്.ദിവസവും ആയിരക്കണക്കിനു രൂപയുടെ വരുമാനമുണ്ടായിരുന്നവരാണ് ഇന്ന് നിത്യവൃത്തിക്ക് പോലും വകയില്ലാതെ കഷ്ടപ്പെടുന്നത്. ആദ്യകാലങ്ങളില്‍ ജ്വല്ലറികള്‍ക്ക് പിന്നിലെ പണിശാലയില്‍ തങ്ങളുടെ കൈത്തൊഴിലിന് ആവശ്യക്കാരേറെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥ മാറി. സ്വര്‍ണ്ണ തൊഴിലാളികളുടെ സ്ഥാനത്ത് യന്ത്രങ്ങള്‍ സ്ഥാനം പിടിച്ചു. അതോടെ ഈ മേഖയിലെ തൊഴിലാളികള്‍ പുറത്തായി.

ആദ്യകാലങ്ങളില്‍ ജ്വല്ലറികള്‍ക്കാവശ്യമുള്ള മാല, പാദസരം, വളകള്‍, അരഞ്ഞാണം തുടങ്ങി എല്ലാത്തരം സ്വര്‍ണ്ണാഭരണങ്ങളും നിര്‍മിച്ചിരുന്നത് ഈ തൊഴിലാളികളായിരുന്നു. എന്നാല്‍ ഇന്ന് നിര്‍മാണത്തിലെ ഏറിയ പങ്കും യന്ത്രത്തിലൂടെയാണ്. സ്വര്‍ണ്ണപണി മേഖലയില്‍ ജോലിയെടുത്തിരുന്ന തൊഴിലാളികള്‍ പണികുറഞ്ഞതോടെ പെയിന്റിങ് ജോലിക്കും, കെട്ടിട നിര്‍മാണ തൊഴിലുകളിലേക്കും ചേക്കേറി. തമിഴ്നാട്ടിലെ ചെന്നൈ, ടിനഗര്‍, ബംഗാളിലെ കൊല്‍ക്കട്ട തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും മറ്റും വന്‍കിട ജ്വല്ലറികളിലേക്ക് യന്ത്ര നിര്‍മിത ആഭരണങ്ങള്‍ ഒഴുകിയെത്തി. വന്‍കിട ജ്വല്ലറികളുടെ കടന്നു കയറ്റം ചെറുകിട ജ്വല്ലറികളെ അടച്ചു പൂട്ടലിന്റെ വക്കിലെത്തിച്ചു. വന്‍കിട ജ്വല്ലറികളില്‍ തുഛമായ വേതനത്തിന് അന്യസംസ്ഥാന തൊഴിലാളികളെ എത്തിക്കുകയും ചെയ്തയോടെ ഇവരുടെ തൊഴില്‍ മേഖലയില്‍ ഇരുള്‍ വീണു.

ജ്വല്ലറികള്‍ നടത്തുന്ന കടുത്ത ചൂഷണവും ഇവരെ വല്ലാതെ വലക്കുന്നു. ഉപഭോക്താവില്‍ നിന്ന് പണിക്കൂലിയുടെ പേരില്‍ 10% മുതല്‍ 20% വരെ പണിക്കൂലി ഈടാക്കുകയും തൊഴിലാളികള്‍ക്ക് 2% മുതല്‍ 4% വരെ മാത്രം നല്‍കുകയും ചെയ്യുന്ന ജ്വല്ലറികളും ജില്ലയിലുണ്ട്. കേരളത്തിലെ സ്വര്‍ണ്ണ മേഖലയില്‍ തൊഴില്‍ കുറഞ്ഞതോടെ കോയമ്പത്തൂര്‍, ചെന്നെ എന്നിവിടങ്ങളില്‍ ജോലിയെടുക്കുന്നവരും കുറവല്ല. വീടുകളിലും, വാടകക്ക് മുറിയെടുത്തുമാണ് ഇപ്പോള്‍ ജോലികള്‍ ചെയ്യുന്നത്. സ്വര്‍ണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകളും ഇവരുടെ തൊഴിലിനെ ബാധിക്കുന്നുണ്ട്. തൊഴിലിന്റെ സംഘടിത രൂപമില്ലായ്മയും ഇവരുടെ പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. സ്വര്‍ണ്ണം വിളക്കി ചേര്‍ക്കുന്നതിന് ഉപയോഗിക്കുന്ന കേഡിയം പോലുള്ളവയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഇവരെ വേട്ടയാടുന്നുണ്ട
(എ കെ റെയ്ഷാദ്)

deshabhimani

No comments:

Post a Comment