Tuesday, October 22, 2013

പൊലീസ് യൂണിഫോമിട്ട കുറ്റവാളികളായി: സെബാസ്റ്റ്യന്‍ പോള്‍

ഒഞ്ചിയം: യൂണിഫോമിട്ട സംഘടിത കുറ്റവാളികളായി പൊലീസ് മാറുകയാണെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കേരള പൊലീസിലെ ലക്ഷണമൊത്ത ഗുണ്ടയായ സലിംരാജിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ നാട്ടിലെ സാധാരണ ചെറുപ്പക്കാരെ നാടുകടത്തുന്ന നടപടി പ്രകൃതമാണെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി കുന്നുമ്മക്കരയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു സെബാസ്റ്റ്യന്‍ പോള്‍.

ഇന്ത്യ സ്വതന്ത്രയായതിന് ശേഷം ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന നാടുകടത്തല്‍ പോലുള്ള പ്രാകൃത നിയമങ്ങളെ എടുത്തുമാറ്റിയിരുന്നു. എന്നാല്‍ പുരോഗമന -ഇടതുപക്ഷ പ്രസ്ഥാനം തകര്‍ക്കാന്‍ ഭരണകൂടം ഇത്തരം നിയമങ്ങള്‍ പൊടിതട്ടിയെടുക്കുകയാണ്. നിയമലംഘകരുടെ സേനയായി പൊലീസ് മാറുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നാടുകടത്തല്‍ നിയമം. ഭരണകൂട ഭീകരതയുടെ ഭാഗമായി പ്രാകൃതമായ ഇത്തരം നിയമങ്ങളെ യുവജന പ്രസ്ഥാനവും പൊതുസമൂഹവും എന്ത് വിലകൊടുത്തും ചെറുത്ത് തോല്‍പിക്കണം- സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അഡ്വ. എ സനൂജ് അധ്യക്ഷനായി.

deshabhimani

No comments:

Post a Comment