Sunday, October 20, 2013

തിരക്കിട്ട നടപടി അരുത്; ആശങ്കകള്‍ തീര്‍ക്കണം: എസ് ആര്‍ പി

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ചുള്ള മാധവ് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ തിരക്കിട്ടുള്ള നടപടിക്ക് കേന്ദ്രം തയ്യാറാകരുതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ ഒരു സ്വതന്ത്ര ശാസ്ത്രസമിതിയെ നിയോഗിക്കണമെന്നും ജനങ്ങളുടെ ആശങ്കകള്‍കൂടി പരിഹരിച്ച ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂവെന്നും എസ് ആര്‍ പി പറഞ്ഞു.

ഇരു റിപ്പോര്‍ട്ടിലും പരസ്പരവിരുദ്ധമായ ഒട്ടേറെ നിര്‍ദേശങ്ങളുണ്ട്. ഏതെങ്കിലും ഒരു റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ശരിയാവില്ല. ഒരു ശാസ്ത്രസമിതി പരിശോധിച്ചശേഷം ജനങ്ങളുമായി ചര്‍ച്ച ചെയ്യണം. പിന്നീട് ആറ് സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുമായിക്കൂടി ചര്‍ച്ചചെയ്തുവേണം അവസാന നിഗമനത്തിലെത്താന്‍. ജനങ്ങളില്ലാതെ പരിസ്ഥിതി സംരക്ഷണം സാധ്യമല്ല. ഉദ്യോഗസ്ഥതലത്തിലാണ് ഇതുവരെ കാര്യങ്ങള്‍ നടന്നത്. ആദ്യം മാധവ് ഗാഡ്ഗില്‍ സമിതിയെ വച്ചു.

പിന്നീട് ഇത് പഠിക്കുന്നതിന് കസ്തൂരിരംഗന്‍ സമിതിയെ വച്ചു. അതിനുശേഷം ഇപ്പോള്‍ ഒരു റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഒരു ശാസ്ത്രസമിതി റിപ്പോര്‍ട്ടുകള്‍ പരിശോധിക്കട്ടെ. അതിനുശേഷം ജനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി കേള്‍ക്കട്ടെ. തിരക്കിട്ടുള്ള നടപടി സര്‍ക്കാര്‍ ഒഴിവാക്കണം- എസ് ആര്‍ പി പറഞ്ഞു.

deshabhimani

No comments:

Post a Comment