Wednesday, October 23, 2013

സഹകരണമേഖലയുടെ രക്ഷയ്ക്ക് കൂട്ടായ്മാ ആഹ്വാനവുമായി സെമിനാര്‍

കോഴിക്കോട്: സഹകരണപ്രസ്ഥാനത്തിന്റെ രക്ഷക്ക് കക്ഷിരാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ വളര്‍ത്തിയെടുക്കണമെന്ന് സെമിനാറില്‍ അഭിപ്രായം. സഹകരണപ്രസ്ഥാനം തകര്‍ന്നാല്‍ കേരളത്തിന്റെ സമ്പദ്ഘടനയാണ് നശിക്കുക. 7300 കോടിയോളം നിക്ഷേപമുള്ള സഹകരണസ്ഥാപനങ്ങളെ ഇല്ലാതാക്കി കൊള്ളപ്പലിശക്കാരായ സ്വകാര്യപണമിടപാടുകാര്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കാനുള്ള നയത്തെ യോജിച്ച് ചെറുക്കണം, പ്രകാശ് ബക്ഷി സമിതിയും ആര്‍ബിഐ നിര്‍ദേശവും മറ്റുമായി സഹകരണപ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം സജീവമാണ്. ആദായനികുതി നിയമം തെറ്റായി വ്യാഖ്യാനിച്ചും പ്രാഥമിക വായ്പാസംഘങ്ങള്‍ക്ക് മൂക്കുകയറിടാനാണ് നീക്കം. ഇവക്കെതിരെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിഷേധവും പ്രതിരോധവും വളര്‍ത്തണം- കേരള പ്രൈമറി കോ-ഓപറേറ്റീവ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ ആവശ്യമുയര്‍ന്നു.

ടൗണ്‍ഹാളില്‍ സംസ്ഥമാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. സഹകരണരംഗത്തിനെതിരായി നീങ്ങുന്നവരെ പൊതുശത്രുവായിക്കണ്ട് സഹകാരികള്‍ എതിര്‍ക്കണമെന്ന് മെഹബൂബ് ആവശ്യപ്പെട്ടു. പ്രൈമറി കോ-ഓപറേറ്റീവ് അസോസിയേഷന്‍ ജില്ലാസെക്രട്ടറി മാമ്പറ്റ ശ്രീധരന്‍ അധ്യക്ഷനായി. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സി വി ജോയ്, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, എം നാരായണന്‍, സി എന്‍ വിജയകൃഷ്ണന്‍,അങ്കത്തില്‍ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. വി സഹദേവന്‍ സ്വാഗതവും കെ സി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment