Wednesday, October 23, 2013

ദി ഹിന്ദുവിന്റെ തലപ്പത്ത് അഴിച്ചുപണി

ദി ഹിന്ദു ദിനപത്രത്തിന്റെ പുതിയ എഡിറ്റര്‍ ഇന്‍ ചീഫ് ആയി എന്‍ രവിയും എഡിറ്ററായി മാലിനി പാര്‍ഥസാരഥിയും ചുമതലയേറ്റു. കസ്തൂരി ആന്‍ഡ് സണ്‍സ് ലിമിറ്റഡ്, ദ ഹിന്ദു ആന്‍ഡ് ഗ്രൂപ്പ് പബ്ലിക്കേഷന്‍ എന്നിവയുടെ ചെയര്‍മാനായി എന്‍ റാമും നിയോഗിക്കപ്പെട്ടു. എന്‍ മുരളിയാണ് കോ-ചെയര്‍മാന്‍. കസ്തൂരി ആന്‍ഡ് സണ്‍സ് ലിമിറ്റഡിന്റെ തിങ്കളാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നിലവില്‍ എഡിറ്റര്‍ ആയിരുന്ന സിദ്ധാര്‍ഥ വരദരാജനെ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റര്‍ ആയി നിയമിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് അദ്ദേഹം രാജി നല്‍കിയതായി ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.

വാര്‍ത്തയിലും ബിസിനസ് സംബന്ധമായ കാര്യങ്ങളിലും ദ ഹിന്ദു ഗ്രൂപ്പ് പുലര്‍ത്തിപ്പോന്ന മൂല്യങ്ങളില്‍ വലിയ വ്യതിയാനം സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ വലിയ അഴിച്ചുപണി നടത്തിയതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. വായനക്കാരുടെ വിശ്വാസം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവും മാറ്റത്തിനുപിന്നിലുണ്ട്. ബിസിനസ്ലൈന്‍, ഫ്രണ്ട്ലൈന്‍, സ്പോര്‍ട്സ് സ്റ്റാര്‍, ഹിന്ദു തമിഴ് എഡിഷന്‍ എന്നിവയുടെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ മാറ്റമുണ്ടാകില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

deshabhimani

No comments:

Post a Comment