അസമിലെ 1.08 ലക്ഷം പേർ "സംശയകരമായ വോട്ടർമാർ' ആണെന്നും അവർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ലെന്നും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിതിൻ ഖഡെ. ദേശീയ പൗരത്വ രജിസ്റ്റർ കണക്കെടുപ്പ് പ്രകാരം "വിദേശി'കളായി കണക്കാക്കിയിട്ടുള്ളവരാണിവർ. ഇവരിൽ പലരുടെയും അപേക്ഷ ‘വിദേശി’ ട്രിബൂണലിന്റെ പരിഗണനയിലാണ്. വോട്ടർ പട്ടിക പുതുക്കലിൽ ഇവരെ "സംശയകരമായ വോട്ടർമാർ' എന്ന പട്ടികയിൽപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1.13 ലക്ഷംപേരെയാണ് ഈ ഗണത്തിൽപ്പെടുത്തിയിരുന്നത്. ജനുവരിയിൽ സംസ്ഥാനം സന്ദർശിച്ചപ്പോൾ പൗരത്വ പട്ടികയ്‌ക്ക് പുറത്താണെങ്കിലും വോട്ടർ പട്ടികയിലുണ്ടെങ്കിൽ വോട്ട് ചെയ്യാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സുനിൽ അറോറ പറഞ്ഞിരുന്നു.
No comments:
Post a Comment