തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ബന്ധിച്ചുവെന്ന് മൊഴി. എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സിജി വിജയനാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്
ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കുന്ന തരത്തിലുള്ളതാണ്. സ്വപ്നയെ നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ട്.
ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നതും കേട്ടു. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ ഇടക്കിടക്ക് ഫോണില്‍ സംസാരിക്കുമെന്നും വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ പറഞ്ഞു.
പീഡിപ്പിക്കുന്ന കാര്യം സ്വപ്ന കോടതിയിലും പറഞ്ഞു. പ്രഷര്‍ കൊടുത്ത് ചോദ്യം ചെയ്തത് രാധാകൃഷ്ണന്‍ ആയിരുന്നു എന്നും മൊഴിയിലുണ്ട് .
സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മൊഴി നല്‍കിയത്.
No comments:
Post a Comment