Wednesday, March 10, 2021

എൽജെഡി സ്‌ഥാനാർഥികളായി; കൽപ്പറ്റയിൽ ശ്രേയാംസ്‌ കുമാർ

 കോഴിക്കോട്> എൽ ജെഡി മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർഥികളായി. കൽപ്പറ്റയിൽ  - എം വി ശ്രേയാംസ് കുമാർ, വടകരയിൽ - മനയത്ത് ചന്ദ്രൻ, കൂത്തുപറമ്പിൽ - കെ പി മോഹനൻ എന്നിവർ മത്സരിക്കും.


സ്‌ഥാനാർഥികളായ എം വി ശ്രേയാംസ് കുമാർ, മനയത്ത് ചന്ദ്രൻ, കെ പി മോഹനൻ എന്നിവർ

  എൽജെഡി പാർലമെന്ററി ബോർഡാണ് അന്തിമ തീരുമാനമെടുത്തതെന്ന് അഖിലേന്ത്യ സെക്രട്ടറി വർഗീസ് ജോർജ്, പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ്‌ മുന്നണിക്കൊപ്പമാണ്‌ എൽജെഡി

ഐഎൻഎൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർ കോവിൽ, വള്ളിക്കുന്നിൽ പ്രൊഫ. എ പി അബ്‌ദുൾ വഹാബ്

കോഴിക്കോട് > നിയമസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് ദേവർ കോവിൽ കോഴിക്കോട് സൗത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ പ്രൊഫ. എ പി അബ്‌ദുൾ വഹാബും എൽഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കും. കാസർകോട് മണ്ഡലത്തിലെ സ്ഥാനാർഥിയെ വ്യാഴാ‌ഴ്‌ച പ്രഖ്യാപിക്കും.

അഹമ്മദ് ദേവർ കോവിൽ, പ്രൊഫ. എ പി അബ്‌ദുൾ വഹാബ്‌

സംസ്ഥാന പാർലമെന്ററി ബോർഡ് ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ അഹമ്മദ് ദേവർ കോവിൽ ഐ എൻ എൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയാണ്. പ്രൊഫ. എ പി അബ്ദുൾ വഹാബ് സംസ്ഥാന പ്രസിഡന്റാണ്.

No comments:

Post a Comment