സംസ്ഥാനത്ത് വികസനവും ക്ഷേമവും ഉറപ്പാക്കുന്ന അഴിമതി രഹിത തുടർഭരണത്തിന് കരുത്തുറ്റ സ്‌ഥാനാർഥികളെ സിപിഐ എം പ്രഖ്യാപിച്ചു. പാർടിയുടെ ഉന്നത ജനകീയ നേതാക്കളും യുവാക്കളും കലാകാരൻമാരും വിവിധമേഖലകളിലെ വിദഗ്‌ധരുമടങ്ങുന്ന മികച്ച നിരയാണ് മതനിരപേക്ഷ കേരളത്തിനായി ജനവിധിതേടുന്നത്.
15ാം നിയമസഭാ തെരഞ്ഞെടുപ്പിനായി മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ അടക്കമുള്ള 83 സ്‌ഥാനാർഥികളെയാണ് സംസ്‌ഥാന സെക്രട്ടറിയുടെ താൽകാലിക ചുമതലയുള്ള എ വിജയരാഘവൻ ഇന്ന് പ്രഖ്യാപിച്ചത്. 85 മണ്ഡലങ്ങളിലാണ് സിപിഐ എം മത്സരിക്കുന്നത്. 12 വനിതകളും 9 സ്വതന്ത്രരും സ്‌ഥാനാർഥികളായുണ്ട്. പാർടി സ്‌ഥാനാർഥികളായി 74 പേരേയും സിപിഐ എം സ്വതന്ത്രരായ 9 പേരെയുമാണ് ഇന്ന് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം ദേവികുളം മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.
പിണറായി വിജയൻ ധർമ്മടം മണ്‌ഡലത്തിൽനിന്ന് ജനവിധി തേടും . കേന്ദ്ര കമ്മിറ്റിഅംഗവും ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ(മട്ടന്നൂർ) , കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ എം വി ഗോവിന്ദൻ(തളിപറമ്പ്) , കെ രാധാകൃഷ്‌ണൻ (ചേലക്കര)എന്നിവരും സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മന്ത്രിമാരുമായ എം എം മണി(ഉടുമ്പൻചോല ), ടി പി രാമകൃഷ്‌ണൻ (പേരാമ്പ്ര), സെക്രട്ടേറിയറ്റ് അംഗങ്ങളായ പി രാജീവ് (കളമശ്ശേരി), കെ എൻ ബാലഗോപാൽ (കൊട്ടാരക്കര) എന്നിവരും മത്സരരംഗത്തുണ്ട്. ഇവരെ കൂടാതെ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, എ സി മൊയ്‌തീൻ, കടകംപള്ളി സുരേന്ദ്രൻ, കെ ടി ജലീൽ എന്നിവരും ജനവിധി തേടുന്നുണ്ട്. കലാകാരൻമാരായ മുകേഷും (കൊല്ലം) ദലിമയും (അരൂർ) , അസ്‌ഥിരോഗ വിദഗ്‌ധനായ ഡോ ജെ ജേക്കബും (തൃക്കാക്കര) ഡോക്‌ടറായ ഡോ. സുജിത്ത് വിജയനും (ചവറ) മത്സരരംഗത്തുണ്ട്.
വിദ്യാർഥി യുവജന രംഗത്തുള്ള 13 പേർ മത്സരിക്കുന്നു.ഇതിൽ 4 പേർ 30 വയസിന് താഴെയുള്ളവരാണ്. കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 33എംഎൽഎമാരും 5 മന്ത്രിമാരും മത്സരിക്കുന്നില്ല.ജെയ്‌ക് സി തോമസ് (പുതുപ്പള്ളി), സച്ചിൻദേവ് (ബാലുശേരി), ലിന്റോ ജോസ് (തിരുവമ്പാടി), പി മിഥുന (വണ്ടൂർ)എന്നിവർ 30 വയസിന് താഴെയുള്ളവരാണ്. 31നും 41 നും ഇടയിലുള്ള 8 പേരും 41നും 51 നും ഇടയിലുള്ള 13 പേരും 51നും 61 നും ഇടയിലുള്ള 33 പേരും 60 ന് മുകളിൽ വയസുള്ള 24 പേരുമാണ് മത്സരിക്കുന്നത്. 42 പേർ ബിരുദധാരികളാണ്. 28 പേർ അഭിഭാഷകരാണ്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പി എച്ഡി നേടിയ 2 പേരും എംബിബിഎസ് ബിരുദംനേടി ഡോക്‌ടർമാരായി പ്രാക്‌ടീസ് ചെയ്യുന്ന 2 പേരും സ്‌ഥാനാർഥികളായുണ്ട്.
പട്ടിക താഴെ
കാസർഗോഡ്
ഉദുമ സി എച്ച് കുഞ്ഞമ്പു
തൃക്കരിപ്പൂർ എം വി രാജഗോപാലൻ
ക ണ്ണൂർ
പയ്യന്നൂർ ടി ഐ മധുസൂദനൻ
കല്ല്യാശ്ശേരി എം വിജിൻ
തളിപ്പറമ്പ് എം വി ഗോവിന്ദൻ
അഴീക്കോട് കെ വി സുമേഷ്
ധർമ്മടം പിണറായി വിജയൻ
തലശ്ശേരി എ എൻ ഷംസീർ
മട്ടന്നൂർ കെ കെ ശൈലജ
പേരാവൂർ സക്കീർ ഹുസൈൻ
വയനാട്
മാനന്തവാടി ഒ.ആർ. കേളു
സുൽത്താൻബത്തേരി എം എസ് വിശ്വനാഥൻ
കോഴിക്കോട്
കൊയിലാണ്ടി കാനത്തിൽ ജമീല
പേരാമ്പ്ര -ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി സച്ചിൻ ദേവ്
കോഴിക്കോട് വടക്ക് -തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ -പി.എ. മുഹമ്മദ് റിയാസ്
കുന്ദമംഗലം പി ടി എ റഹിം
കൊടുവള്ളി കാരാട്ട് റസാക്ക്
തിരുവമ്പാടി ലിന്റോ ജോസഫ്
മലപ്പുറം
കൊണ്ടോട്ടി സുലൈമാൻ ഹാജി
നിലമ്പൂർ പി.വി. അൻവർ
വണ്ടൂർ പി മിഥുന
പെരിന്തൽമണ്ണ കെ.പി. മുഹമ്മദ് മുസ്തഫ
മങ്കട ടി കെ റഷീദലി
മലപ്പുറം പാലൊളി അബ്‌ദുറഹ്‌മാൻ
വേങ്ങര പി ജിജി
താനൂർ -വി. അബ്ദുറഹ്മാൻ
തിരൂർ -ഗഫൂർ ലില്ലീസ്
തവനൂർ കെ.ടി. ജലീൽ
പൊന്നാനി -പി. നന്ദകുമാർ
പാലക്കാട്
തൃത്താല എം.ബി. രാജേഷ്
ഷൊർണ്ണൂർ പി മമ്മിക്കുട്ടി
ഒറ്റപ്പാലം പ്രേംകുമാർ
കോങ്ങാട് കെ ശാന്തകുമാരി
മലമ്പുഴ എ പ്രഭാകരൻ
പാലക്കാട് : അഡ്വ.സി പി പ്രമോദ്
തരൂർ പി പി സുമോദ്
നെന്മാറ കെ. ബാബു
ആലത്തൂർ കെ.ഡി. പ്രസേനൻ
തൃശൂർ
ചേലക്കര കെ. രാധാകൃഷ്ണൻ
കുന്നംകുളം എ.സി. മൊയ്തീൻ
ഗുരുവായൂർ എം കെ അക്‌ബർ
മണലൂർ മുരളി പെരുനെല്ലി
വടക്കാഞ്ചേരി സേവ്യർ ചിറ്റിലപ്പള്ളി
ഇരിങ്ങാലക്കുട ഡോ.ആർ. ബിന്ദു
പുതുക്കാട് കെ.കെ. രാമചന്ദ്രൻ
എറണാകുളം
ആലുവ ഷെൽന നിഷാദ്
കളമശ്ശേരി പി രാജീവ്
വൈപ്പിൻ കെ.എൻ. ഉണ്ണികൃഷ്ണൻ
കൊച്ചി കെ.ജെ. മാക്സി
തൃപ്പൂണിത്തുറ എം. സ്വരാജ്
എറണാകുളം ഷാജി ജോർജ്
തൃക്കാക്കര ഡോ. ജെ ജേക്കബ്ബ്
കുന്നത്തുനാട് പി വി ശ്രീനിജൻ
കോതമംഗലം -ആൻറണി ജോൺ
ഇടുക്കി
ഉടുമ്പൻചോല എം എം മണി
കോട്ടയം
ഏറ്റുമാനൂർ -വി.എൻ. വാസവൻ
കോട്ടയം കെ. അനിൽകുമാർ
പുതുപ്പള്ളി ജെയ്ക്ക് സി. തോമസ്
ആലപ്പുഴ
അരൂർ -ദലീമ ജോജോ
ആലപ്പുഴ -പി.പി. ചിത്തരഞ്ജൻ
അമ്പലപ്പുഴ -എച്ച്. സലാം
കായംകുളം -യു. പ്രതിഭ
മാവേലിക്കര എം.എസ്. അരുൺ കുമാർ
ചെങ്ങന്നൂർ -സജി ചെറിയാൻ
പത്തനംതിട്ട
ആറന്മുള -വീണാ ജോർജ്
കോന്നി -കെ.യു. ജനീഷ് കുമാർ
കൊല്ലം
ചവറ ഡോ. സുജിത്ത് വിജയൻ
കൊട്ടാരക്കര -കെ.എൻ. ബാലഗോപാൽ
കുണ്ടറ -ജെ. മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം -എം. മുകേഷ്
ഇരവിപുരം -എം. നൗഷാദ്
തിരുവനന്തപുരം
വർക്കല -വി. ജോയ്
ആറ്റിങ്ങൽ -ഒ.എസ്. അംബിക
വാമനപുരം -ഡി.കെ. മുരളി
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ
വട്ടിയൂർക്കാവ് -വി.കെ. പ്രശാന്ത്
നേമം -വി. ശിവൻകുട്ടി
അരുവിക്കര -ജി. സ്റ്റീഫൻ
പാറശ്ശാല -സി.കെ. ഹരീന്ദ്രൻ
കാട്ടാക്കട -ഐ.ബി. സതീഷ്
നെയ്യാറ്റിൻകര -കെ. ആൻസലൻ
സിപിഐ എം സ്ഥാനാര്‍ത്ഥികളില്‍ 38 പേരും പുതുമുഖങ്ങള്‍; കൂടുതല്‍ മലപ്പുറത്തും പാലക്കാട്ടും
തിരുവനന്തപുരം > നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ 38 പേര്‍ പുതുമുഖങ്ങള്‍. ഇവരില്‍ നാലുപേര്‍ സ്വതന്ത്രരാണ്. മുഹമ്മദ് റിയാസ്, എം ബി രാജേഷ്, എന്നിവര്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആദ്യമാണെങ്കിലും ലോക്സഭയിലേക്ക് മത്സരിച്ചിട്ടുള്ളവരാണ്. രാജേഷ് രണ്ടുവട്ടം തെരെഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. മുഹമ്മദ് റിയാസ് 2009 ല്‍ കോഴിക്കോട് നിന്ന് മുമ്പ് ലോക്സഭയിലേക്ക് നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടു.
ഒ എസ് അംബിക, ജി സ്റ്റീഫന്‍, എം എസ് അരുണ്‍കുമാര്‍
ഏറ്റവും കൂടുതല്‍ പുതുമുഖങ്ങള്‍ പട്ടികയിലുള്ളത് മലപ്പുറത്തും പാലക്കാട്ടുമാണ് -ആറുപേര്‍. കോഴിക്കോട് അഞ്ചുപേരും, എറണാകുളത്തും തൃശൂരിലും കണ്ണൂരിലും ആലപ്പുഴയിലും നാലുപേരും ആദ്യമായി മത്സരിക്കുന്നവരാണ്. തിരുവനന്തപുരത്ത് രണ്ടുപേരും കോട്ടയം, കൊല്ലം, വയനാട് ജില്ലകളില്‍ ഓരോരുത്തരും പുതുമുഖങ്ങളാണ്.
1. ഒ എസ് അംബിക (ആറ്റിങ്ങല്‍)
2. ജി. സ്റ്റീഫന്‍ (അരുവിക്കര)
3 .എം എസ് അരുണ്‍കുമാര്‍ (മാവേലിക്കര)
4 . എച്ച് സലാം (അമ്പലപ്പുഴ)
5. പി പി ചിത്തരഞ്ജന്‍ (ആലപ്പുഴ)
6. ദലീമ ജോജോ (അരൂര്‍)
7. കെ അനില്‍കുമാര്‍ (കോട്ടയം)
8. ഡോ. ജെ ജേക്കബ് (തൃക്കാക്കര)
9. ഷെല്‍ന നിഷാദലി (ആലുവ)
10 .കെ എന്‍ ഉണ്ണികൃഷ്ണന്‍ (വൈപ്പിന്‍ )
11. സേവ്യര്‍ ചിറ്റിലപ്പള്ളി (വടക്കാഞ്ചേരി)
12 . പ്രൊഫ. ആര്‍ ബിന്ദു (ഇരിങ്ങാലക്കുട)
13. എന്‍ കെ അക്ബര്‍ (ഗുരുവായൂര്‍)
14. കെ കെ രാമചന്ദ്രന്‍ (പുതുക്കാട് )
15. എ പ്രഭാകരന്‍ (മലമ്പുഴ)
16. അഡ്വ. സി പി പ്രമോദ് (പാലക്കാട്)
17. അഡ്വ. കെ ശാന്തകുമാരി (കോങ്ങാട്)
18 അഡ്വ. കെ പ്രേംകുമാര്‍ (ഒറ്റപ്പാലം)
19. എം ബി രാജേഷ് (തൃത്താല)
20. പി പി സുമോദ് (തരൂര്‍)
21. പി നന്ദകുമാര്‍ (പൊന്നാനി)
22. പി മിഥുന (വണ്ടൂര്‍)
23. പി ജിജി (വേങ്ങര)
24. പാലോളി അബ്ദുള്‍റഹിമാന്‍ (മലപ്പുറം)
25. ലിന്‍ോ ജോസഫ് (തിരുവമ്പാടി)
26. തോട്ടത്തില്‍ രവീന്ദ്രന്‍ (കോഴിക്കോട് നോര്‍ത്ത്)
27. കാനത്തില്‍ ജമീല (കൊയിലാണ്ടി)
28. പി എ മുഹമ്മദ് റിയാസ് (ബേപ്പൂര്‍)
29. കെ എം സച്ചിന്‍ദേവ് (ബാലുശ്ശേരി)
30. എം എസ് വിശ്വനാഥന്‍ (സുല്‍ത്താന്‍ ബത്തേരി)
31. സക്കീര്‍ ഹുസൈന്‍ (പേരാവൂര്‍)
32. എം വിജിന്‍ (കല്യാശ്ശേരി)
33. കെ വി സുമേഷ് (അഴീക്കോട്)
34. ടി ഐ മധുസൂദനന്‍( പയ്യന്നൂര്‍)
സ്വതന്ത്രര്‍
1. സുലൈമാന്‍ ഹാജി (കൊണ്ടോട്ടി)
2. കെ പി മുസ്തഫ (പെരിന്തല്‍മണ്ണ )
3. ഷാജി ജോര്‍ജ് (എറണാകുളം)
4. ഡോ. സുജിത് വിജയന്‍ (ചവറ)
സിപിഐ എം പട്ടികയില്‍ 13 യുവാക്കള്‍, 12 വനിതകള്‍
തിരുവനന്തപുരം > സിപിഐ എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിദ്യാര്‍ഥി യുവജന രംഗത്തുള്ള 13 പേര്‍ ഇടംപിടിച്ചു. ഇതില്‍ 4 പേര്‍ 30 വയസിന് താഴെയുള്ളവരാണ്. ജെയ്ക് സി തോമസ് (പുതുപ്പള്ളി), സച്ചിന്‍ദേവ് (ബാലുശേരി), ലിന്റോ ജോസ് (തിരുവമ്പാടി), പി മിഥുന (വണ്ടൂര്‍) എന്നിവര്‍ 30 വയസിന് താഴെയുള്ളവരാണ്. 31നും 41 നും ഇടയിലുള്ള 8 പേരും 41നും 51 നും ഇടയിലുള്ള 13 പേരും 51നും 61 നും ഇടയിലുള്ള 33 പേരും 60 ന് മുകളില്‍ വയസുള്ള 24 പേരുമാണ് മത്സരിക്കുന്നത്.
പി മിഥുന, കെ എം സച്ചിന്‍ദേവ്, ലിന്റോ ജോസ്, ജെയ്ക് സി തോമസ്
42 പേര്‍ ബിരുദധാരികളാണ്. 28 പേര്‍ അഭിഭാഷകരാണ്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പി എച്ഡി നേടിയ 2 പേരും എംബിബിഎസ് ബിരുദംനേടി ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യുന്ന 2 പേരും സ്ഥാനാര്‍ഥികളായുണ്ട്.
സ്ഥാനാര്‍ഥികളില്‍ 12 പേര്‍ വനിതകളാണ്. ഇതില്‍ എട്ട് പേരും പുതുമുഖങ്ങളാണ്. മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ കെ ശൈലജ, എംഎല്‍എമാരായ വീണാ ജോര്‍ജ്, യു പ്രതിഭ എന്നിവര്‍ വീണ്ടും ജനവിധി തേടുന്നു.
വണ്ടൂര്‍ -പി മിഥുന, ആറ്റിങ്ങല്‍- ഒ എസ് അംബിക, കുണ്ടറ- ജെ മേഴ്സിക്കുട്ടിയമ്മ, ആറന്മുള- വീണാ ജോര്‍ജ്, കായംകുളം- യു പ്രതിഭ, അരൂര്‍-ദലീമ ജോജോ, ആലുവ-ഷെല്‍ന നിഷാദ്, ഇരിങ്ങാലക്കുട-ആര്‍ ബിന്ദു, കൊയിലാണ്ടി-കാനത്തില്‍ ജമീല, കോങ്ങാട്-കെ ശാന്തകുമാരി മട്ടന്നൂര്‍-കെ കെ ശൈലജ, വേങ്ങര- പി ജിജി- എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍.
കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 33 എംഎല്‍എമാരും 5 മന്ത്രിമാരും മത്സരിക്കുന്നില്ല.
No comments:
Post a Comment