Friday, November 8, 2013

മന്ത്രി കെ സി ജോസഫിനെ ഉടനെ തിരിച്ച് വിളിക്കണം: കോടിയേരി

നിതാഖത്തില്‍പെട്ട് നിരവധി മലയാളികള്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ വഴിയില്ലാതെ സൗദിയില്‍ നട്ടം തിരിയുമ്പോള്‍ കുടുംബസമേതം സ്വിസ് സര്‍ലാന്റില്‍ സന്ദര്‍ശനത്തിന്പോയ പ്രവാസികാര്യമന്ത്രി കെ സി ജോസഫിനെ മുഖ്യമന്ത്രി ഉടനെ തിരിച്ചുവിളിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കെ സി ജോസഫിനെ സൗദിയിലേക്കാണ് പറഞ്ഞയക്കേണ്ടത്. അവിടെയാണ് തൊഴില്‍ നഷ്ടപ്പെട്ട് മലയാളികള്‍ കഷ്ടപ്പെടുന്നത്. അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ ഈ സര്‍ക്കാറിനായിട്ടില്ല. വലിയ അലംഭാവമാണ് ഇക്കാര്യത്തിലുള്ളത്. തിരിച്ചുവരുന്നവര്‍ക്ക് ഇതുവരെ വിമാന ടിക്കറ്റ് നല്‍കിയിട്ടില്ല. ഒരു വിമാനവും അവര്‍ക്കായി അയച്ചിട്ടില്ല. അവിടത്തെ പ്രവാസി സംഘടനകള്‍ ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ കണക്കില്‍ പെടുത്തേണ്ട. ഈ സമയംമന്ത്രി സ്വിസ് സര്‍ലന്റ് യാത്ര നടത്തിയത് ഏറെ പരിഹാസ്യമാണൈന്നും വടക്കന്‍ മേഖലജാഥാപര്യടനത്തിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പോടെ യുഡിഎഫിനുള്ളിലെ കലാപം മൂര്‍ഛിക്കും. മൂന്നാളുടെ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന സര്‍ക്കാരിന് അതിനെ അതിജീവിക്കാനാവില്ല. അതിനാലാണ് 2004 ആവര്‍ത്തിക്കുമെന്ന് പറയുന്നത്. എല്‍ഡിഎഫിന് ഒരു നിലപാടുണ്ട് . ആരുമായും എപ്പോഴും കൂട്ടുകൂടാമെന്നതല്ല അത്. അതിനാലാണ് ഇപ്പോഴൂം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്. ഒരു പ്രത്യേക മതത്തിന്റെ മാത്രം വോട്ട് ലക്ഷ്യമിട്ടല്ല. സിപിഐ എം പ്രവര്‍ത്തിക്കുന്നത്. എല്ലാ മതത്തിലേയും മതനിരപേക്ഷവാദികളാണ് സിപിഐ എമിന്റെ ശക്തി. ഹിന്ദുത്വവാദികളായ സംഘപരിവാരിനെപോലെ എതിര്‍ക്കപെടേണ്ടതാണ് ജമാഅത്തെ ഇസ്ലാമിയും അതിനാലാണ് അവരെ തുറന്ന് കാണിക്കുന്നതും. എസ്ഡിപിഐ യേയും ജമാഅത്തെ ഇസ്ലാമിയേയും തുറന്നെതിര്‍ക്കാന്‍ മുസ്ലീംലീഗും നിലപാടെടുക്കണം. അതവര്‍ ചെയ്യുന്നില്ല.
 
വിലകുറഞ്ഞ പബ്ലിസിറ്റിക്കായാണ് ഇന്നലെ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത്. മോഹനന്‍ മാസ്റ്ററെ ആശുപത്രിയില്‍നിന്ന് തിരിച്ചുകൊണ്ടുവരുമ്പോള്‍ ഹോട്ടലില്‍ കയറ്റിയപ്പോഴാണ് എംഎല്‍എകൂടിയായ ഭാര്യ അദ്ദേഹത്തെ കണ്ടത്. ഇവിടെ സരിതാ നായര്‍ക്ക് ഫോണ്‍ചെയ്യാനും മറ്റും അവസരമൊരുക്കുന്ന പൊലീസിനെയൊന്നും സസ്പെന്‍ഡ് ചെയ്യുന്നില്ലല്ലോ. പുറത്താക്കപെട്ടത് പൊലീസിലെ കോണ്‍ഗ്രസ് അസോസിയേഷനിലെ ഒരു വിഭാഗത്തിലുള്ളവരെ ആണെന്ന് പറയുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്ക് പൊലീസിലേക്കും പടരുകയാണെന്ന് വേണം കരുതാനെന്നും കോടിയേരി പറഞ്ഞു.

deshabhimani

No comments:

Post a Comment