തിരുവല്ലയിലെ ബിജെപി നേതാവ് വിനോദ്കുമാര്‍ തിരുമൂലപുരത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വക തല്ല്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ മാര്‍ക്കറ്റ് ജങ്ഷനില്‍നിന്ന് മതില്‍ഭാഗത്തേക്കുള്ള റോഡില്‍ ആര്‍ഡിഒ ഓഫീസിനു സമീപമുള്ള പാലിയില്‍ പാലത്തിനടുത്തുവെച്ചാണ് പത്തോളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിനോദ് കുമാറിനെ മര്‍ദിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അടിയേറ്റ് വിനോദ് താഴെ വീണു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനീഷ്, ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകന്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. മര്‍ദനമേറ്റ വിനോദ് തിരുവല്ല താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഇതറിഞ്ഞ് ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകന്‍ സന്തോഷും ചികിത്സ തേടി ആശുപത്രിയിലെത്തി. രാത്രി തന്നെ ആര്‍എസ്എസ്-ബിജെപി നേതൃത്വം ഇടപെട്ട് സംഭവം ഒതുക്കിതീര്‍ക്കുകയും പൊലീസിന്റെ മേല്‍ നടപടികള്‍ ഒഴിവാക്കുകയുമായിരുന്നു.
സന്തോഷ് ബുധനാഴ്ച വൈകിട്ട് വിനോദിനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍, വിനോദും ഒപ്പമുണ്ടായിരുന്ന ഒരു സീരിയല്‍ നടനും ഫോണില്‍ തിരികെ അസഭ്യം പറഞ്ഞുവത്രേ. സന്തോഷ് ഇത് പെരിങ്ങരയിലെ ആര്‍എസ്എസ് നേതാവിനെ അറിയിച്ചു. തുടര്‍ന്ന് പത്തോളം വരുന്ന ആര്‍എസ്എസ് സംഘം ചോദിക്കാനായി വിനോദിന്റെ അടുക്കല്‍ വന്നു. വിനോദ് അവരോട് തട്ടികയറുകയും അസഭ്യം പറയുകയും ചെയ്തപ്പോഴാണ് മര്‍ദിച്ചതെന്നാണ് നേതൃത്വത്തെ ഇവര്‍ അറിയിച്ചത്. എന്നാല്‍, രാവിലെ മുതല്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുമ്പോഴുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിലെത്തിയതെന്നും സൂചനയുണ്ട്.
deshabhimani
No comments:
Post a Comment