Tuesday, December 17, 2013

കോണ്‍ഗ്രസ്-ബിജെപി രഹസ്യബന്ധം മറനീക്കി പുറത്തുവന്നു

ഡല്‍ഹിയില്‍  ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി  നരേന്ദ്ര മോഡിക്കെതിരെ  കോണ്‍ഗ്രസ് ദേശീയ നേതൃത്വം കോലാഹലം കൂട്ടുമ്പോള്‍  ഇവര്‍ക്ക് വെള്ളിത്തളികയില്‍ വിരുന്നൊരുക്കി കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും. ഇടതുപക്ഷത്തിനെതിരെ കേരളത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കോണ്‍ഗ്രസ്- ബി ജെ പി രഹസ്യബന്ധം ഇതോടെ മറനീക്കി പുറത്തുവന്നു.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമാ നിര്‍മാണ പരിപാടിക്ക് പിന്തുണ നല്‍കിയ കാര്യത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെ പഴിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ല.  ഇക്കാര്യം പി സി ജോര്‍ജ്തന്നെ ഇതിനകം വ്യ.ക്തമാക്കിക്കഴിഞ്ഞു. ഗുജറാത്തിലെ മന്ത്രിക്കും കൂട്ടര്‍ക്കും ഉമ്മന്‍ചാണ്ടിയും കൂട്ടരും വിരുന്നൊരുക്കിയതും വിരുന്ന് സ്വീകരിച്ചതും കോണ്‍ഗ്രസ് - ബി ജെ പി അവിശുദ്ധ ബന്ധത്തിന്റെ യഥാര്‍ഥ മുഖമാണ് വെളിവാക്കുന്നത്. പ്രതിമാനിര്‍മാണത്തിന് പിന്തുണതേടിയെത്തിയ മോഡിയുടെ സംഘവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം നടന്ന മാസ്‌ക്കറ്റ് ഹോട്ടലില്‍ വിരുന്നില്‍ ഗുജറാത്ത് മന്ത്രിതലസംഘത്തോടൊപ്പം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  ഭക്ഷണത്തിന് കൂടി ഐക്യദാര്‍ഢ്യം  പ്രകടിപ്പിച്ചു.
നരേന്ദ്ര മോഡിയുടെ പ്രതിമാ നിര്‍മാണ പരിപാടിയുമായി കോണ്‍ഗ്രസില്‍ ആരും സഹകരിക്കരുതെന്നാണ്  കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെകിടോര്‍ത്തില്ല. ഗുജറാത്ത് കൃഷി മന്ത്രി ബാബു ഭായ് ബുക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിമാ നിര്‍മാണത്തിനുള്ള വിഭവ സമാഹാരണത്തിനായി കഴിഞ്ഞയാ!ഴ്ച കേരളത്തിലെത്തിയത്. ഇവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അദ്ദേഹത്തിന്റെ ചേംബറിലെത്തി ബുധനാഴ്ച കണ്ടു. പട്ടേല്‍ പ്രതിമയുടെ പരസ്യ ചിത്രവും മുഖ്യമന്ത്രിക്ക് കൈമാറി. ഇടംവലം നോക്കാതെ മുഖ്യമന്ത്രി ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ചു.

സംഘത്തെ  മുഖ്യമന്ത്രി സ്വീകരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയെ കടത്തിവെട്ടി അദ്ദേഹത്തിന്റെ മുന്‍ വിശ്വസ്തനും ഇപ്പോഴത്തെ യൂദാസുമെന്ന് കോണ്‍ഗ്രസുകാര്‍തന്നെ ആക്ഷേപിക്കുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ( പി സി ജോര്‍ജിന്റെ ഭാഷയില്‍ നവീന വേതാളം)  ഗുജറാത്തിലെ മന്ത്രിതല സംഘത്തിനൊപ്പം വിരുന്നുണ്ടു . പ്രതിമാ നിര്‍മാണത്തിന് ഗുജറാത്ത് സംഘത്തിന് കേരള സര്‍ക്കാര്‍ പിന്തുണയും വാഗ്ദാനം ചെയ്തു.കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമായ എതിര്‍പ്പൊന്നും കേരള നേതാക്കള്‍ ഉന്നയിച്ചില്ലെന്ന് സംസ്ഥാനത്തെ ബിജെപി വൃത്തങ്ങള്‍ ആണയിട്ട് പറയുന്നു. ഗുജറാത്ത് കൃഷി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍  അനുഗമിച്ചു.

janayugom

No comments:

Post a Comment