Monday, November 16, 2009

പിണറായിയുടെ ഇല്ലാ ബംഗ്ലാവ് - പോലീസ് കേസ്

പിണറായിക്ക് ബംഗ്ളാവെന്ന് വ്യാജ പ്രചാരണം: സൈബര്‍ പൊലീസ് കേസെടുത്തു

വിദേശമലയാളിയുടെ ബംഗ്ളാവ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതാണെന്ന് ഇന്റര്‍നെറ്റ് വഴി വ്യാജപ്രചാരണം നടത്തിയതിന് സൈബര്‍ പൊലീസ് കേസ് രജിസ്റര്‍ചെയ്തു. ഡിജിപി ജേക്കബ് പുന്നൂസിന് പിണറായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതിന് 2008ലെ ഐടി ഭേദഗതി നിയമത്തിലെ 66(എ) വകുപ്പ് അനുസരിച്ചാണ് കേസ്. ഒരു കൂറ്റന്‍ ആഡംബര ബംഗ്ളാവിന്റെ ചിത്രം സഹിതമാണ് ഇ-മെയില്‍ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ബംഗ്ളാവ് ഗള്‍ഫില്‍ വ്യവസായിയായ മലയാളിയുടേതാണെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇ-മെയിലിന്റെ ഉറവിടം തേടി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന പ്രദീപ് മുരളീധര്‍ എന്ന മലയാളിക്ക് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഇ-മെയില്‍ സന്ദേശം കിട്ടിയിരുന്നു. അദ്ദേഹമാണ് പിണറായിയെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് പിണറായി ഡിജിപിക്ക് പരാതി നല്‍കിയത്. തന്റെ കമ്പനിയില്‍ ജോലിചെയ്യുന്ന മന്മഥന്‍നായര്‍ എന്നയാളാണ് തനിക്ക് ഇ-മെയില്‍ സന്ദേശം അയച്ചതെന്ന് പ്രദീപ് മുരളീധര്‍ സൈബര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് മന്മഥന്‍നായരെ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഗള്‍ഫിലുള്ള രാജേന്ദ്രന്‍ എന്നയാളാണ് തനിക്ക് മെയില്‍ അയച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ-മെയിലിന്റെ ഉത്ഭവ കേന്ദ്രം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയത്.

ദേശാഭിമാനി വാര്‍ത്ത 171109

10 comments:

  1. വിദേശമലയാളിയുടെ ബംഗ്ളാവ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതാണെന്ന് ഇന്റര്‍നെറ്റ് വഴി വ്യാജപ്രചാരണം നടത്തിയതിന് സൈബര്‍ പൊലീസ് കേസ് രജിസ്റര്‍ചെയ്തു. ഡിജിപി ജേക്കബ് പുന്നൂസിന് പിണറായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതിന് 2008ലെ ഐടി ഭേദഗതി നിയമത്തിലെ 66(എ) വകുപ്പ് അനുസരിച്ചാണ് കേസ്. ഒരു കൂറ്റന്‍ ആഡംബര ബംഗ്ളാവിന്റെ ചിത്രം സഹിതമാണ് ഇ-മെയില്‍ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്.

    ReplyDelete
  2. ഇതു കലക്കി, കടുവയെ പിടിക്കുന്ന കിടുവയൊ!!

    ഫോര്‍വേഡിയൊന്റെ കഷ്ടകാലം.

    ReplyDelete
  3. അതെന്തായാലും നന്നായി. ഇനിയും സംശയമുള്ളവര്‍ ഒന്ന് കൈ പൊക്കിക്കേ...

    ReplyDelete
  4. അത്ര എളുപ്പം ആണോ ഈ ഫോര്‍വേഡ്- കളുടെ പുറകെ പോയി കണ്ടു പിടിക്കല്‍.
    ഏതായാലും കാത്തിരുന്നു കാണാം.

    ReplyDelete
  5. why that that is not possible?

    who ever originated this email probably in trouble... court may not punish him, but the comrades wont leave him :)

    ReplyDelete
  6. pani kodukkanam kodathikk pattiyillengil saghakkal thanne kodukkanam

    ReplyDelete
  7. എനിക്കും കിട്ടി ഫോര്‍ വേഡ് ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്. ഫോര്‍വേഡുകാരെ പോഒലീസ് തപ്പി നടപ്പുണ്ട്. പോലീസ് എത്രപേരെ തപ്പി നടക്കും.

    ReplyDelete
  8. Somebody please publish the actual photograph of his house. Also publish that of Remesh Chennithala, Oomman Chandy, O Rajagopal, Vayalar Ravi, Krishnadas, Jayarajans, V S and all remaining mainstream politicians.

    Let this slandering be stopped.

    ReplyDelete
  9. last five years kutty comrades were sitting idle.. now they got a opportunity to do some strike..call for a hartal..:)

    ReplyDelete
  10. വളരെ അനായാസമായി സത്യത്തിന്റെ ഒരു തരികൊണ്ട് കുത്തിപ്പൊട്ടിക്കാവുന്ന കുപ്രചരണങ്ങളാണിത്.

    പൊതുപ്രവര്ത്തകരുടെ സാംബത്തിക-സാംസ്ക്കാരിക സുതാര്യതയും,ആദര്‍ശ ശുദ്ധിയും ജനത്തിന്റെ രാഷ്ട്രീയബോധത്തിന്റെ പരിധിക്കകത്ത് വരുന്ന അന്വേഷണ വിഷയം തന്നെയാണ്.ജനങ്ങളുടെ ആശങ്കകള്‍ അകറ്റേണ്ടത് പൊതുപ്രവര്‍ത്തകന്റെ ധാര്‍മ്മിക ബാധ്യതയുമാണ്.എന്നാല്‍ സുതാര്യനാകാതെ ജനങ്ങളില്‍ നിന്നും അവരുടെ സംശയങ്ങളില്‍ നിന്നും തൊട്ടുകൂടായ്മ പുലര്‍ത്തുന്നത് പിണറായിയുടെ ഭീകര ചിത്രം ജന മനസ്സുകളില്‍ വരച്ചിടപ്പെടാന്‍ കാരണമായിരിക്കുന്നു എന്ന യാഥാര്‍ഥ്യം അംഗീകരിക്കാതെ കണ്ണാടി കുത്തിപ്പൊട്ടിക്കാന്‍ ശ്രമിക്കുന്നത് വിഢിത്തമാണെന്നേ വിശേഷിപ്പിക്കാനാകുന്നുള്ളു. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഈ ഓലപ്പാംബുകള്‍ കണ്ട് പേടിക്കുന്നവരാണെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ് നാടിനു ഗുണകരമായിരിക്കുക. ഇതൊക്കെ കേസുകൊണ്ട് നേരിടുന്നത് രാഷ്ട്രീയ നേതാക്കളുടെയും അണികളുടേയും ആധുനിക മാധ്യമങ്ങളെക്കുറിച്ചുള്ള നിരക്ഷരതയുടെയും അസഹിഷ്ണുതയുടേയും ഭാഗമാണ്. ആ നിരക്ഷരത മാറാനെങ്കിലും ഈ വിവാദങ്ങള്‍ ഉപകരിക്കട്ടെ എന്നാശംസിക്കുന്നു.

    ഈ ആധുനിക കാലത്ത് ഒരു വെബ് സൈറ്റോ ബ്ലോഗോ ഇല്ലാതെ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പത്രക്കാരുടെ പിന്നാലെ ഒലിപ്പിച്ചും,പ്രീണിപ്പിച്ചും,ഭീഷണിപ്പെടുത്തിയും,പ്രലോഭിപ്പിച്ചും പഴഞ്ചനായ പബ്ലിക്ക് റിലേഷന്‍ അടവുകളുമായി കഴിഞ്ഞുകൂടുന്നു എന്നതുതന്നെ ലജ്ജാവഹമാണ്.
    കത്തെഴുതാനുള്ള അക്ഷരജ്ഞാനമില്ലാതിരുന്നവര്‍ പ്രിയപ്പെട്ടവര്‍ക്ക് പോസ്റ്റ്മാനെക്കൊണ്ട് കത്തെഴുതിച്ച് കഴിച്ചുകൂട്ടിയിരുന്നതുപോലുള്ള ദുരവസ്ഥയിലാണ് തങ്ങളെന്ന് നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നാണു മനസ്സിലാക്കുക :)

    ReplyDelete