Monday, July 12, 2010

കേരളത്തിലെ ക്രമസമാധാനം: ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതി റദ്ദാക്കി

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം തികച്ചും അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഒരു ജാമ്യകേസ് പരിഗണിക്കവെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി രാംകുമാര്‍ നടത്തിയ നിരീക്ഷണമാണ് സുപ്രീംകോടതി തിരുത്തിയത്. ആത്മീയ നേതാവായി അറിയപ്പെടുന്ന റഹീം പൂക്കടശ്ശേരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണച്ചപ്പോള്‍, കേരളത്തില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നുവെന്ന് ജസ്റ്റിസ് രാംകുമാര്‍ അഭിപ്രായപ്പെട്ടു.സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ രാംകുമാര്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഹൈക്കോടതി നടത്തിയ നിരീക്ഷണം രാഷ്ട്രീയപ്രേരിതമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതി പരാമര്‍ശം നീക്കികിട്ടണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പരാമര്‍ശം സ്റ്റേ ചെയ്ത സുപ്രീംകോടതി അന്തിമ ഉത്തരവില്‍ നിരീക്ഷണങ്ങള്‍ പൂര്‍ണമായി റദ്ദാക്കുകയാണ് ഉണ്ടായത്. ഹൈക്കോടതിയുടെ അഭിപ്രായപ്രകടനങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതുമാണെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. ഇതുകൂടി ശരിവെച്ചാണ് കോടതിയുടെ ഉത്തരവ്.

deshabhimani 13072010

4 comments:

  1. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം തികച്ചും അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഒരു ജാമ്യകേസ് പരിഗണിക്കവെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി രാംകുമാര്‍ നടത്തിയ നിരീക്ഷണമാണ് സുപ്രീംകോടതി തിരുത്തിയത്. ആത്മീയ നേതാവായി അറിയപ്പെടുന്ന റഹീം പൂക്കടശ്ശേരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണച്ചപ്പോള്‍, കേരളത്തില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നുവെന്ന് ജസ്റ്റിസ് രാംകുമാര്‍ അഭിപ്രായപ്പെട്ടു.സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ രാംകുമാര്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

    ReplyDelete
  2. ജഡ്ജിയേമ്മാനെ ഇനിയൊന്ന് 'ശുംഭാ..' എന്നു വിളിച്ചാല്‍ മനോരമക്ക് മുഷിയുമോ ആവോ :)

    ReplyDelete
  3. ജുഡീഷ്യല്‍ ആക്ടിവിസം ​അതിരു കടക്കുന്നോ? ഇന്നത്തെ കാലത്ത് കോടതികളും പക്ഷം ചേരലിനതീതരല്ല എന്നാണിതു തെളിയിക്കുന്നത്!

    ReplyDelete
  4. heeeeeeyyyy! judgiye sumbhan ennu vilikkan padilla ! enna sumbhane judgi eenu vilikkamo MANORAMA SAAAAREEEEEEEE

    ReplyDelete