Saturday, September 29, 2012

കോടതി വിധിയും അനുസരിക്കില്ലെന്ന് കെഎസ്യു- എംഎസ്എഫ് സംഘം


തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം

കാസര്‍കോട്: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോടതി വിധിയും അംഗീകരിക്കാന്‍ പറ്റില്ലെന്ന് കെഎസ്യു- എംഎസ്എഫ് സംഘം. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കാസര്‍കോട് ഗവ. കോളേജിലെ കെഎസ്യു- എംഎസ്എഫ് സംഘമാണ് കോടതി വിധിപ്രകാരം നടത്തുന്ന തെരഞ്ഞെടുപ്പിനെതിരെ രംഗത്തെത്തിയത്. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രികയുടെ സുക്ഷ്മപരിശോധന നടത്തിയ ഹാളിലേക്ക് അതിക്രമിച്ചുകയറി തടസ്സപ്പെടുത്തുകയായിരുന്നു. പിന്നീട് സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റാനും കോടതി വിധിപ്രകാരം അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചു. ഇക്കാര്യമറിയിക്കാന്‍ വൈകിട്ട് ചേര്‍ന്ന വിദ്യാര്‍ഥി സംഘടനകളുടെ യോഗത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ വിടില്ലെന്ന ഭീഷണിയാണ് എംഎസ്എഫും കെഎസ്യുവും മുഴക്കിയത്. ഇതിനെതുടര്‍ന്ന് പ്രശ്നം സര്‍വകലാശാല അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ആഗസ്ത് 24ന് നടത്താന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പ് പിജി പ്രവേശനം പൂര്‍ത്തിയായില്ലെന്നാരോപിച്ച് കെഎസ്യുക്കാര്‍ കോടതിയെ സമീപിച്ച് സ്റ്റേ ചെയ്യിക്കുകയായിരുന്നു. സ്റ്റേ നീക്കിയ കോടതി മുമ്പ് പൂര്‍ത്തിയായ നടപടിക്രമങ്ങള്‍ക്ക് ശേഷമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് നടത്താനാണ് ഉത്തരവിട്ടത്. കാസര്‍കോട് കോളേജിലെ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായിരുന്നു. അതിനുശേഷമുള്ള സൂക്ഷ്മപരിശോധനയും പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമാണ് ബാക്കിയുള്ളത്. ഇതുപ്രകാരം തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങിയപ്പോഴാണ് പത്രികയുള്‍പ്പെടെ പുതുതായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു- എംഎസ്എഫ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് എങ്ങനെയും നടത്താതിരിക്കാനാണ് ഇവരുടെ ശ്രമം. പരാജയഭീതിയില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കെഎസ്യു- എംഎസ്എഫ് സംഘത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയിലെ ക്യാമ്പസുകളില്‍ പ്രകടനവും യോഗവും നടത്താന്‍ എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.


സ്കൂളില്‍ ആയുധവുമായി എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

ഇരിട്ടി: സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനിടയില്‍ ആയുധവുമായി എത്തിയ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുറ്റത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത ചാക്കാട് പുതിയ പുരയില്‍ ഫൈസല്‍(24), വിളക്കോട്ടെ ചെമ്പോത്ത് ഹൗസില്‍ ഷെഫീര്‍(25), കുഞ്ഞിക്കുഴി ഹൗസില്‍ ഷെഫീഖ്(23), ഈരടത്ത് പുരയില്‍ അശറഫ്(22) എന്നിവരാണ് റിമാന്‍ഡിലായത്. വ്യാഴാഴ്ച തിരഞ്ഞെടുപ്പിനിടയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉടലെടുത്ത ഘട്ടത്തിലാണ് ആറംഗ അക്രമി സംഘംപേരും സ്കൂള്‍ മുറ്റത്തെത്തിയത്. സംശയം തോന്നിയ വദ്യാര്‍ഥികള്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നാല് പേര്‍ പിടിക്കപ്പെട്ടത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. സിപിഐഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയാണ് പിടിക്കപ്പെട്ട ഫൈസല്‍. ഷെഫീര്‍ നേരത്തെ തീവയ്പ്പ് കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പരിശോധനക്കിടയില്‍ എളിയില്‍ ഒളിപ്പിച്ച രണ്ട് കഠാരകള്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. ഒരെണ്ണം വിദേശനിര്‍മിതമാണ്.


deshabhimani 290912

1 comment:

  1. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോടതി വിധിയും അംഗീകരിക്കാന്‍ പറ്റില്ലെന്ന് കെഎസ്യു- എംഎസ്എഫ് സംഘം. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കാസര്‍കോട് ഗവ. കോളേജിലെ കെഎസ്യു- എംഎസ്എഫ് സംഘമാണ് കോടതി വിധിപ്രകാരം നടത്തുന്ന തെരഞ്ഞെടുപ്പിനെതിരെ രംഗത്തെത്തിയത്. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രികയുടെ സുക്ഷ്മപരിശോധന നടത്തിയ ഹാളിലേക്ക് അതിക്രമിച്ചുകയറി തടസ്സപ്പെടുത്തുകയായിരുന്നു. പിന്നീട് സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റാനും കോടതി വിധിപ്രകാരം അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചു. ഇക്കാര്യമറിയിക്കാന്‍ വൈകിട്ട് ചേര്‍ന്ന വിദ്യാര്‍ഥി സംഘടനകളുടെ യോഗത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ വിടില്ലെന്ന ഭീഷണിയാണ് എംഎസ്എഫും കെഎസ്യുവും മുഴക്കിയത്. ഇതിനെതുടര്‍ന്ന് പ്രശ്നം സര്‍വകലാശാല അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു.

    ReplyDelete