Monday, July 19, 2010

സി.എം.എസ് കോളേജ് : പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥിയെ പരീക്ഷയെഴുതിക്കാന്‍ കരാറില്ലെന്ന് സിഎസ്ഐ സഭ

സിഎംഎസ് കോളേജില്‍നിന്ന് പുറത്താക്കിയ ജെയ്ക്ക് സി തോമസിനെ പരീക്ഷ എഴുതിക്കാമെന്ന കരാര്‍ സിഎസ്ഐ സഭയോ മാനേജ്മെന്റോ ഉണ്ടാക്കിയിട്ടില്ലെന്ന് സഭാ രജിസ്ട്രാര്‍ അഡ്വ. സ്റീഫന്‍ ഡാനിയേല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില ധാരണകള്‍ മാത്രമാണുണ്ടായത്. വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കാന്‍ ക്രമീകരണം ഒരുക്കേണ്ടത് സര്‍വകലാശാലയും ജില്ലാ അധികൃതരുമായിരുന്നു. പ്രിന്‍സിപ്പലിനെതിരെ പരാമര്‍ശം നടത്തിയ വിസിക്കെതിരെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കും. പ്രിന്‍സിപ്പല്‍ ധാര്‍മികത കാട്ടിയില്ലെന്ന് അഭിപ്രായപ്പെട്ട, മന്ത്രി എം എ ബേബിക്കും വിസിക്കും അധാര്‍മികതയുടെ തിമിരം ബാധിച്ചിരിക്കുകയാണെന്ന് കോളേജ് സംരക്ഷണസമിതി കണ്‍വീനര്‍ ഫാ. തോമസ് കെ ഉമ്മന്‍ ആരോപിച്ചു. പ്രിന്‍സിപ്പലിനെതിരായ വിസിയുടെ പ്രസ്താവന അനവസരത്തിലുള്ളതാണ്. വൈസ് ചാന്‍സലറുടെ കസേരയ്ക്ക് യോജിക്കാത്തതാണത്. പ്രശ്നത്തില്‍ വിസി മുന്‍കൈയെടുത്ത് സമാധാനചര്‍ച്ച വിളിച്ചിട്ടില്ല. കുറ്റവാളിയായ വിദ്യാര്‍ഥിയെയും പ്രിന്‍സിപ്പലിനെയും വൈസ് ചാന്‍സലര്‍ ഒരുമിച്ച് ചര്‍ച്ചയ്ക്ക് വിളിച്ചത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടാണ് പ്രിന്‍സിപ്പല്‍ ചര്‍ച്ചയില്‍ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: രാജന്‍ ഗുരുക്കള്‍

സിഎംഎസ് കോളേജ് പ്രശ്നത്തില്‍ പ്രിന്‍സിപ്പല്‍ അവധാനതയോടെ പെരുമാറിയിരുന്നുവെങ്കില്‍ പ്രശ്നം ഉണ്ടാകില്ലായിരുന്നുവെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ഡോ. രാജന്‍ ഗുരുക്കള്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ഏതെങ്കിലുമൊരു സഭക്കെതിരെ താന്‍ സംസാരിച്ചിട്ടില്ല. സഭയ്ക്ക് ഇക്കാര്യത്തില്‍ തന്നോട് ദേഷ്യം തോന്നേണ്ട കാര്യമില്ല. അന്വേഷിച്ച് മനസിലാക്കി ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായം പറഞ്ഞത്. പ്രിന്‍സിപ്പലിന്റെ വീഴ്ചയെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. ഈ പ്രിന്‍സിപ്പല്‍ അലംഭാവമായി പെരുമാറി വേറെയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. പ്രിന്‍സിപ്പലിനെ സര്‍വകലാശാലയില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും അദ്ദേഹം വന്നില്ല. അദ്ദേഹം അധികാരപ്പെടുത്തുന്ന രേഖകളൊന്നുമില്ലാതെ വക്കീലും വൈസ് പ്രിന്‍സിപ്പല്‍മാരും മാനേജരുമാണ് എത്തിയത്. പ്രശ്നം ഇത്രയും വഷളായത് പ്രിന്‍സിപ്പല്‍ സംയമനം പാലിക്കാത്തതുകൊണ്ടാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

വിസി പക്ഷംപിടിക്കുന്ന ആളല്ല: മന്ത്രി

എം ജി സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ ഡോ.രാജന്‍ ഗുരുക്കള്‍ വൈകാരികമായി പക്ഷംപിടിച്ചും സംസാരിക്കുന്നയാളല്ലെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. സിഎംഎസ് കോളേജ് വിഷയത്തില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ മാനേജ്മെന്റ് ഗവര്‍ണറെ സമീപിക്കുന്നതിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോഴാണ് അദ്ദേഹം ഇങ്ങനെപറഞ്ഞത്്. അക്കാദമിക് രംഗത്തും സാമൂഹ്യ രംഗത്തും ആദരിക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം വ്യക്തമായ ബോധ്യത്തോടെയാകും അദ്ദേഹം പ്രതികരിച്ചത്. വിദ്യാര്‍ഥികളേക്കാള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നാണ് കൂടുതല്‍ വീഴ്ചയുണ്ടായിരിക്കുന്നത്. ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്ത് ധാരണാപത്രത്തില്‍ ഒപ്പിട്ടതാണ്. ഒടുവില്‍ മാനേജ്മെന്റാണ് ഇതില്‍നിന്ന് പിന്‍മാറിയത്. സര്‍വകലാശാലയുടെ ചാന്‍സലറായ ഗവര്‍ണറുടെ മുന്നില്‍ വിഷയമെത്തുമ്പോള്‍ സ്വാഭാവികമായും പ്രോ ചാന്‍സലറായ തന്നെ ബന്ധപ്പെടും. അങ്ങനെ വരുമ്പോള്‍ പ്രശ്നപരിഹാരത്തിനു സാധ്യതയുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം വഷളാക്കാനല്ല വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ പ്രശ്നം പരിഹരിക്കാനാണ് താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പസ് ഭീകരതയ്ക്കെതിരെ എസ്എഫ്ഐ സ്നേഹജ്വാല ഇന്ന്

മതതീവ്രവാദസംഘങ്ങളും അരാഷ്ട്രീയവാദികളും സ്വകാര്യ മാനേജ്മെന്റുകളും ക്യാമ്പസുകളില്‍ സൃഷ്ടിക്കുന്ന ഭീകരതയ്ക്കെതിരെ തിങ്കളാഴ്ച എസ്എഫ്ഐ നേതൃത്വത്തില്‍ സ്നേഹജ്വാല തെളിക്കും. സംസ്ഥാനവ്യാപകമായി ക്യാമ്പസുകളിലാണ് പരിപാടി. ക്യാമ്പസുകളില്‍ സംഘടനാപ്രവര്‍ത്തനവും പൊതുസ്ഥലത്ത് പൊതുയോഗവും തടയുന്ന കോടതിവിധികള്‍ ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. അരാഷ്ട്രീയത അലങ്കാരമാക്കിയവര്‍, ക്യാമ്പസുകളില്‍ റാഗിങ് ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ സജീവമാക്കിയത് കോടതിവിധിയുടെ ശേഷക്കാഴ്ചയായിരുന്നു. ഹോസ്റല്‍മുറികളില്‍പോലും ക്യാമറകള്‍ ഘടിപ്പിച്ചും ഫീസും പിഴയും കോഴയും പിരിച്ചെടുത്തും ഇന്റേണല്‍ അസസ്മെന്റിന്റെ പേരിലും വിദ്യാര്‍ഥികള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നു. എസ്എഫ്ഐയ്ക്കുള്‍പ്പെടെ സ്വാധീനമുള്ള ക്യാമ്പസുകളില്‍ ഇത് ചോദ്യംചെയ്യപ്പെട്ടതോടെയാണ് സംഘടനാപ്രവര്‍ത്തന നിരോധനത്തിന് മാനേജ്മെന്റുകള്‍ ശ്രമിക്കുന്നത്. മതം മുന്നോട്ടുവയ്ക്കുന്നത് നിരാകരിച്ച്, വിശ്വാസിയുടെ വേഷംധരിച്ച് യഥാര്‍ഥ വിശ്വാസിയെവരെ വിദ്യാഭ്യാസരംഗത്തടക്കം ചൂഷണംചെയ്യുന്നു. വിദ്യാര്‍ഥിയുടെ ജീവിതംതന്നെ കവര്‍ന്നെടുക്കുന്ന ഇത്തരം മാനേജ്മെന്റ് ധിക്കാരത്തിനെതിരെകൂടിയാണ് സ്നേഹജ്വാല. മാനേജ്മെന്റുകളും മത-വര്‍ഗീയ സംഘങ്ങളും അരാഷ്ട്രീയവാദികളും സൃഷ്ടിക്കുന്ന ഭീകരതയ്ക്കെതിരെ പോരാടാന്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷും സെക്രട്ടറി പി ബിജുവും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ദേശാഭിമാനി 19072010

7 comments:

  1. സിഎംഎസ് കോളേജ് പ്രശ്നത്തില്‍ പ്രിന്‍സിപ്പല്‍ അവധാനതയോടെ പെരുമാറിയിരുന്നുവെങ്കില്‍ പ്രശ്നം ഉണ്ടാകില്ലായിരുന്നുവെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ഡോ. രാജന്‍ ഗുരുക്കള്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ഏതെങ്കിലുമൊരു സഭക്കെതിരെ താന്‍ സംസാരിച്ചിട്ടില്ല. സഭയ്ക്ക് ഇക്കാര്യത്തില്‍ തന്നോട് ദേഷ്യം തോന്നേണ്ട കാര്യമില്ല. അന്വേഷിച്ച് മനസിലാക്കി ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായം പറഞ്ഞത്. പ്രിന്‍സിപ്പലിന്റെ വീഴ്ചയെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. ഈ പ്രിന്‍സിപ്പല്‍ അലംഭാവമായി പെരുമാറി വേറെയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. പ്രിന്‍സിപ്പലിനെ സര്‍വകലാശാലയില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും അദ്ദേഹം വന്നില്ല. അദ്ദേഹം അധികാരപ്പെടുത്തുന്ന രേഖകളൊന്നുമില്ലാതെ വക്കീലും വൈസ് പ്രിന്‍സിപ്പല്‍മാരും മാനേജരുമാണ് എത്തിയത്. പ്രശ്നം ഇത്രയും വഷളായത് പ്രിന്‍സിപ്പല്‍ സംയമനം പാലിക്കാത്തതുകൊണ്ടാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

    ReplyDelete
  2. ഒത്തുതീര്‍പ്പു ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കാത്ത കോട്ടയം സിഎംഎസ് കോളേജ് പ്രിന്‍സിപ്പലിനെ മാനേജ്മെന്റ് നിലക്കു നിര്‍ത്തണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുന്‍പും ചില പ്രശ്നങ്ങളില്‍ കുറ്റവാളിയായ പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കണം. യുഡിഎഫുകാര്‍ പ്രിന്‍സിപ്പലിന്റെ വക്താക്കളായി രംഗത്തു വന്നിരിക്കുകയാണ്. സംഘടനാസ്വാതന്ത്യ്രം അനുവദിച്ചിരുന്ന പഴയ നിലപാടിലേക്ക് സിഎസ്ഐ സഭ മടങ്ങി വരണം. ഇപ്പോള്‍ എസ്എഫ്ഐക്കെതിരെ എടുക്കുന്ന നിലപാടുകള്‍ തന്നെയാണോ ഭാവിയില്‍ മറ്റു വിദ്യാര്‍ഥി സംഘടനകളുടെ കാര്യത്തിലും സ്വീകരിക്കുക എന്ന് സഭ അധികൃതര്‍ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

    deshabhimani news

    ReplyDelete
  3. സിഎംഎസ് കോളേജ് പ്രശ്നത്തില്‍ സിഎസ്ഐ സഭയിലെ ഒരു വിഭാഗം നടത്തുന്ന രാഷ്ട്രീയ താല്‍പര്യങ്ങളോടെയുളള പ്രസ്താവനകളുമായി മധ്യകേരള മഹായിടവകയിലെ സഭാ വിശ്വാസികള്‍ക്ക് ബന്ധമില്ലെന്ന് ജനകീയ കൌസില്‍ യോഗം. വിവിധ സഭാ ജില്ലകളിലെ വിശ്വാസികളാണ് കൌസിലില്‍ പങ്കെടുത്തത്. സിഎസ്ഐ സഭയുടെ ഉന്നതാധികാരസമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. സഭാ ഭരണഘടന പ്രകാരം അടിയന്തരഘട്ടങ്ങളില്‍ കൌസില്‍യോഗം വിളിച്ചാണ് തീരുമാനം എടുക്കേണ്ടത്. എന്നാല്‍ ഒരു അധികാരവുമില്ലാത്ത സംരക്ഷണസമിതിയാണ് കോളേജ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയതെന്ന് കൌസില്‍ യോഗം വിലയിരുത്തി. മധ്യകേരള മഹായിടവകയിലെ മൂന്നുലക്ഷത്തോളം വിശ്വാസികളെ പ്രതിനിധീകരിച്ച് നടത്തുന്ന ഈ വാസ്തവ വിരുദ്ധ പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല. പ്രശ്നത്തില്‍ പ്രിന്‍സിപ്പലിന്റെ നിരുത്തരവാദപര നിലപാടിനെ ചോദ്യം ചെയ്ത എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ സഭയെയോ വിശ്വാസികളെയോ അപമാനിച്ചിട്ടില്ല. എന്നാല്‍, സഭയുടെ പേരില്‍ പ്രസ്താവന നടത്തിയവര്‍ വൈസ് ചാന്‍സലറെ സഭാവിരുദ്ധനായി ചിത്രീകരിച്ചത് ഗൂഢലക്ഷ്യത്തിലാണ്.

    ReplyDelete
  4. .....യുജിസിയുടെ എ ഗ്രേഡിലായിരുന്ന സിഎംഎസ് കോളേജ് ബി ഗ്രേഡിലേക്ക് താഴാന്‍ കാരണം വിദ്യാര്‍ഥിസമരമാണോ എന്ന് ഇക്കൂട്ടര്‍ വ്യക്തമാക്കണം. യുജിസി ഫണ്ട് തിരിമറി നടത്തിയ മുന്‍ അല്‍മായ സെക്രട്ടറിക്കെതിരെ യുജിസി കേസ് കൊടുത്തപ്പോള്‍ ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ സഭ ഒരുലക്ഷം രൂപ നല്‍കി കോട്ടയം മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഒത്തുതീര്‍ത്തു. കോളേജിലെ യുജിസി ഫണ്ട് വിനിയോഗത്തിലെ അഴിമതി സംബന്ധിച്ച് നിരവധി പരാതികള്‍ നിലനില്‍ക്കുകയാണ്. ഫാ. തോമസ് കെ ഉമ്മന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കോളേജ് സംരക്ഷണസമിതി ബിഷപ് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ്. സഭാകൌസിലിന്റെ അടിയന്തരയോഗം വിളിച്ച് പ്രശ്നം പരിഹരിക്കണം. പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തി ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ജനകീയ കൌസില്‍ ആവശ്യപ്പെട്ടു.
    deshabhimani 20072010

    ReplyDelete
  5. CMS colleage അടിച്ച് തകര്‍ക്കൂ.. ഒരൊറ്റ കുഞ്ഞുപോലും അവിടെ പഠിക്കരുത്... ഞമമന്റെ കുട്ടി ലണ്ടനില്‍ അല്ലേ :) കഷ്ടം തന്നെ. വല്ലവണ്ടേയും സ്ഥാ‍പനങ്ങള്‍ അടിച്ച് തകര്‍ക്കാന്‍ എന്താ ഒരു താല്പര്യം.. സ്വന്തമായി കുറെ പാര്‍ക്കുകളും, ഹോട്ടലുകളു, ചാനലുമണ്ടല്ലോ.. അതിലൊന്ന് ഒരുത്തര്‍ തല്ലിപൊളിക്കട്ടെ അപ്പോള്‍ കാണാം വീറും വാശിയും!

    ReplyDelete
  6. പുറത്താക്കിയ വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ നടപടി സ്വീകരിക്കാമെന്ന് മാനേജുമെന്റ് സമ്മതിച്ചതോടെ കോട്ടയം സിഎംഎസ് കോളേജ് പ്രശ്നത്തിന് ശാശ്വത പരിഹാരമായി. ജസ്റ്റിസ് കെ ടി തോമസിന്റെ മധ്യസ്ഥതയില്‍ വ്യാഴാഴ്ച വൈകിട്ട് നടന്ന ചര്‍ച്ചയിലായിരുന്നു ഒത്തുതീര്‍പ്പ്്. ഇതോടെ എസ്എഫ്ഐ നടത്തിവന്ന സമരവും അവസാനിപ്പിച്ചു. ഒത്തുതീര്‍പ്പനുസരിച്ച്, പുറത്താക്കപ്പെട്ട വിദ്യാര്‍ഥി ജെയ്ക്ക് സി തോമസിന്റെ പരീക്ഷ എഴുതാനുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ സ്വീകരിച്ച് സര്‍വകലാശാലയിലേക്ക് അയ്ക്കും. സസ്പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിക്കാനും പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കും. വിദ്യാര്‍ഥി സിഎംഎസ് കോളേജില്‍ തന്നെ പരീക്ഷ എഴുതുന്നതിന് മാനേജുമെന്റ് തടസ്സം നില്‍ക്കില്ലെന്നും അറിയിച്ചു. ജൂണ്‍ 24ന് കോട്ടയം എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ എടുത്ത ഒത്തുതീര്‍പ്പിലെ ധാരണകള്‍ തന്നെ വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ മാനേജുമെന്റ് അംഗീകരിക്കുകയായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രിന്‍സിപ്പല്‍ കോര മാണി ആദ്യം എത്തിയിരുന്നില്ല. ഇദ്ദേഹത്തെ അവിടേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു

    ReplyDelete
  7. so i guess SFI will compensate the college management for property it destroyed.. right?

    ReplyDelete