എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുരോഗമിച്ചിരുന്ന 401 പദ്ധതികള്‍ ഉപ്പോള്‍ മെല്ലെപ്പോക്കിലാണ്. റോഡ്, പാലം, കോളേജ്, സ്കൂള്‍ , ഗവ. ഓഫീസുകള്‍ , ആശുപത്രി, കോടതി സമുച്ചയം തുടങ്ങി ജനങ്ങളുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടുകിടക്കുന്ന സ്ഥാപനങ്ങളുടെ നിര്‍മാണം അടക്കമാണ് പലയിടത്തും മുടങ്ങുന്നത്. മന്ത്രി കെ എം മാണി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനംപോലും നടന്നിട്ടില്ല. തിരുവനന്തപുരം ഡിവിഷനുകീഴില്‍ 47 റോഡുകള്‍ പൂര്‍ത്തിയാക്കാനുണ്ട്. പത്തനംതിട്ട- 13, മൂവാറ്റുപുഴ- 34, കോട്ടയം- 20, കണ്ണൂര്‍ - 21, കോഴിക്കോട് - 22, വയനാട്- എട്ട്, മഞ്ചേരി- 26 എന്നിങ്ങനെയാണ് മറ്റ് ഡിവിഷനുകളിലെ സ്ഥിതി. പൊതുമരാമത്ത് കെട്ടിട വിഭാഗത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ 28 പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുണ്ട്. പത്തനംതിട്ട- 16, കോട്ടയം- 19, കണ്ണൂര്‍ - എട്ട്, കോഴിക്കോട്, വയനാട്- ഏഴുവീതം, കൊല്ലം- 47, ആലപ്പുഴ- 16, എറണാകുളം- 19, തൃശൂര്‍ - 37, ഇടുക്കി- ഏഴ്, പാലക്കാട്- 11, കാസര്‍കോട്- ഒന്ന്, മലപ്പുറം- ആറ് എന്നിങ്ങനെയും പണി പൂര്‍ത്തിയാകാനുണ്ട്.
പത്തനംതിട്ട ജില്ലയില്‍ മണിമല നദിക്കുകുറുകെ ഓട്ടാഫീസ്ക്കടവ്, കാവനാല്‍കടവ്, പനച്ചമൂട്ടില്‍കടവ്, കോഴിക്കോട് ഡിവിഷനില്‍ പാറക്കടവ്, മേലെകുരുമാന്‍കടവ് തുടങ്ങി എട്ടോളം പാലങ്ങളും ഈ പട്ടികയില്‍പ്പെടും. ആറ്റിങ്ങല്‍ , കിളിമാനൂര്‍ , ചാത്തന്നൂര്‍ , ചവറ, കൊട്ടാരക്കര, കടയ്ക്കല്‍ , അഞ്ചല്‍ , റാന്നി, കടുത്തുരുത്തി, അങ്കമാലി, ആലുവ, വടക്കാഞ്ചേരി, കുന്നംകുളം, മേത്തല, മാള, നെടുങ്കണ്ടം, ആലത്തൂര്‍ , പയ്യന്നൂര്‍ , കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും മെല്ലെപ്പോക്കിലാണ്.
മൂന്നുതട്ടിലുള്ള സ്ഥിരം അവലോകന സമിതികളുടെ മേല്‍നോട്ടത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മരാമത്ത് പണികളുടെ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയത്. വകുപ്പ് മന്ത്രി നേരിട്ട് പങ്കെടുത്ത് ജില്ലാതല അവലോകന സമിതി രൂപീകരിച്ചു. കലക്ടര്‍ ചെയര്‍മാനും റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ കണ്‍വീനറുമായ സമിതിയില്‍ ജില്ലയിലെ എല്ലാ ജനപ്രതിനിധികളും അംഗങ്ങളായിരുന്നു. ഈ സമിതി എല്ലാ മാസവും യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തും. സമിതിക്ക് തീരുമാനമെടുക്കാന്‍ കഴിയാത്ത കാര്യങ്ങള്‍മാത്രം സര്‍ക്കാരിലേക്ക് അയച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചു. എംഎല്‍എമാരുടെ നേതൃത്വത്തില്‍ അതത് മണ്ഡലങ്ങളിലും അവലോകന യോഗങ്ങള്‍ കൃത്യമായി വിളിച്ചുചേര്‍ത്തിരുന്നു. പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍മാരും പൊതുമരാമത്ത് സെക്രട്ടറിയുമടക്കം അംഗങ്ങളായ സംസ്ഥാനതല സമിതിയില്‍ വകുപ്പ് മന്ത്രിയും കൃത്യമായി പങ്കെടുത്ത് പുരോഗതി വിലയിരുത്തി. ഇതുമൂലം കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്തുകളി ഒഴിവാക്കാന്‍ കഴിഞ്ഞു. നിലവിലെ മന്ത്രി ആദ്യഘട്ടത്തില്‍ ഏതാനും ജില്ലകളില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെങ്കിലും പിന്നീട് ഇതും ഉപേക്ഷിച്ചു.
(ജി രാജേഷ്കുമാര്‍)
deshabhimani 260312
പൊതുമരാമത്ത് വകുപ്പിനുകീഴിലെ നിര്‍മാണപ്രവൃത്തികള്‍ സ്തംഭനാവസ്ഥയില്‍ . എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട് ദ്രുതഗതിയില്‍ പുരോഗമിച്ചിരുന്നവയടക്കം വകുപ്പിന്റെ ബഹുഭൂരിപക്ഷം പ്രവൃത്തികളും യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങി. പണി വൈകിപ്പിച്ച് അടങ്കല്‍ തുക വര്‍ധിപ്പിക്കാനായി കരാറുകാരും ഉദ്യോഗസ്ഥരും നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണ് ഈ മെല്ലെപ്പോക്ക്. പ്രവൃത്തികളുടെ പുരോഗതി സമയാസമയം നിരീക്ഷിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ സംവിധാനം അട്ടിമറിച്ച് കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്തുകളിക്ക് പൊതുമരാമത്ത് വകുപ്പ് കൂട്ടുനില്‍ക്കുന്നു.
ReplyDelete