വര്‍ക്കല അയിരൂര്‍ അശ്വതിഭവനില്‍ ശിവപ്രസാദിനെ 2009 സെപ്തംബര്‍ 23ന് പുലര്‍ച്ചെ ഡിഎച്ച്ആര്‍എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകരായ 16 അംഗസംഘം വെട്ടി കൊന്നെന്നാണ് കേസ്. നാട്ടുകാരില്‍ ഭീതിവിതച്ച് ശ്രദ്ധനേടാനുള്ള ഡിഎച്ച്ആര്‍എമ്മിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു കൊല. വര്‍ക്കല ജനതാമുക്കിനുസമീപം പുല്ലാന്നിക്കോട് വേങ്ങവിളവീട്ടില്‍ അശോകനെയും അന്ന് വെട്ടി കൊല്ലാന്‍ ശ്രമിച്ചു. ശരീരമാസകലം വെട്ടേറ്റ അശോകന്‍ ദീര്‍ഘകാലത്തെ ചികിത്സയെതുടര്‍ന്ന് രക്ഷപ്പെട്ടു. ഇവര്‍ രണ്ടുപേര്‍ക്കും നാട്ടില്‍ ആരുമായും ശത്രുതയില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഡിഎച്ച്ആര്‍എമ്മാണ് കൊലയ്ക്കുപിന്നിലെന്ന് തെളിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്- യുഡിഎഫ് നേതൃത്വം നിശബ്ദത പാലിക്കുകയായിരുന്നു. കേസില്‍ 10 പേരെ നേരത്തെ പിടികൂടി. സൂത്രധാരനായ 15-ാം പ്രതിയെ കഴിഞ്ഞദിവസം കോന്നി പൊലീസ് അറസ്റ്റുചെയ്തു. പിടികിട്ടാപ്പുള്ളിയായ ഇയാളെ കൊടുമണ്‍ മംഗലംകുന്നിലെ പരിശീലനകേന്ദ്രത്തില്‍നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റുചെയ്തത്.
ഇതിനെതിരെയാണ് ജോര്‍ജിന്റെ രംഗപ്രവേശം. കൊടുമണില്‍ ഡിഎച്ച്ആര്‍എമ്മിന്റെ നേതൃക്യാമ്പ് ഉദ്ഘാടനംചെയ്തത് ജോര്‍ജാണ്. ഡിഎച്ച്ആര്‍എമ്മിനെ ന്യായീകരിച്ച് ജോര്‍ജ് രംഗത്തുവന്നത് യുഡിഎഫ് നേതൃത്വവുമായി കൂടിയാലോചിച്ചാണെന്ന് വ്യക്തം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുമുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ഡിഎച്ച്ആര്‍എം സജീവമായി രംഗത്തുണ്ട്. ഒരു ഉന്നത കോണ്‍ഗ്രസ് നേതാവും ചില യുഡിഎഫ് നേതാക്കളും ഡിഎച്ച്ആര്‍എം നേതാക്കളുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് തെരഞ്ഞെടുപ്പുകളില്‍ സംഘടന യുഡിഎഫ് അനുകൂലനിലപാട് സ്വീകരിച്ചത്. യുഡിഎഫിന്റെ ഔദ്യോഗികവക്താവായി മാറിയ ജോര്‍ജിനെക്കൊണ്ട് ഡിഎച്ച്ആര്‍എമ്മിനുവേണ്ടി വാദിപ്പിക്കുന്നത് ഇതിന്റെ പ്രത്യുപകാരമായാണ്. പല മേഖലയിലും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി നിരന്തരബന്ധം സംഘടനയ്ക്കുണ്ട്. വര്‍ക്കലസംഭവത്തോടെ ഡിഎച്ച്ആര്‍എമ്മുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ , തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ യുഡിഎഫ് ഇവരുടെ സഹായം തേടും.
ഡിഎച്ച്ആര്‍എമ്മിന് തീവ്രവാദബന്ധമില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരാണ് ഇവരെ തീവ്രവാദികളായി ചിത്രീകരിച്ചതെന്നുമാണ് ജോര്‍ജ് പറഞ്ഞത്. വര്‍ക്കലയില്‍ കൊല്ലപ്പെട്ടയാള്‍ മണല്‍മാഫിയയുടെ ശത്രുവാണെന്നും കൊലയ്ക്കുപിന്നില്‍ മണല്‍മാഫിയ ആണെന്നുമാണ് ജോര്‍ജിന്റെ ന്യായം. എറണാകുളം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ ചില കോളനികള്‍ കേന്ദ്രീകരിച്ചാണ് ഡിഎച്ച്ആര്‍എമ്മിന്റെ പ്രവര്‍ത്തനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രഹസ്യാന്വേഷണവിഭാഗം സംഘടനയുടെ പ്രവര്‍ത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഇത് ദുര്‍ബലമായി.
deshabhimani 260312
വര്‍ക്കലയില്‍ പ്രഭാതസവാരിക്കിറങ്ങിയ അറുപതുകാരനെ വെട്ടിക്കൊന്ന കേസില്‍ പിടിയിലായ ഡിഎച്ച്ആര്‍എമ്മുകാര്‍ക്കായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് രംഗത്തിറങ്ങി. കൊലയ്ക്കുപിന്നില്‍ ഡിഎച്ച്ആര്‍എം അല്ലെന്നും മണല്‍മാഫിയയാണെന്നുമാണ് ജോര്‍ജിന്റെ "കണ്ടെത്തല്‍". സംഘടനയ്ക്ക് ശ്രദ്ധനേടാനായിമാത്രം വഴിയാത്രക്കാരനെ വെട്ടിക്കൊന്ന തീവ്രവാദസംഘടനയെ ന്യായീകരിച്ച് ചീഫ് വിപ്പ് രംഗത്തിറങ്ങിയത് നാടിനെ ഞെട്ടിച്ചു.
ReplyDeleteവര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ അയിരൂര്‍ അശ്വതിഭവനില്‍ ശിവപ്രസാദിനെ ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയും മുഖ്യ സൂത്രധാരനുമായ പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം വെങ്ങാനൂര്‍ വെണ്ണിയൂര്‍ നെല്ലിവിള (കാട്ടുവിള) അനിതഭവനില്‍ അനില്‍കുമാര്‍ (44) ആണ് പൊലീസ് പിടിയിലായത്. 23ന് വൈകിട്ട് കൊടുമണ്‍ മംഗലംകുന്നില്‍ നടക്കുന്ന ഡിഎച്ച്ആര്‍എം നേതൃപരിശീലന ക്യാമ്പിന്റെ ഭാഗമായി കോളനിയില്‍ സന്ദര്‍ശനം നടത്തിയിരുന്ന അനില്‍കുമാറിനെ കൈതക്കര നാല്സെന്റ് കോളനിയിലെ ഒരു വീട്ടില്‍ ഉണ്ടെന്ന് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് കോന്നി എസ്ഐ കെ സലീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. 2009 സെപ്തംബര്‍ 23ന് പുലര്‍ച്ചയോടെ നടക്കാനിറങ്ങിയ ശിവപ്രസാദിനെ ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരായ 16 പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്. കാലപാതകവുമായി ബന്ധപ്പെട്ട് നിരവധിപേരെ ഇതിനോടകം പൊലീസ് അറസ്റ്റ്ചെയ്തു. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ശിവപ്രസാദ് കൊലപാതകത്തിലെ 15-ാം പ്രതിയാണ് അനില്‍കുമാറെന്നും വിശദമായ ചോദ്യംചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും വര്‍ക്കല സിഐ എസ് ഷാജി അറിയിച്ചു.
ReplyDelete