ഉരുക്ക്, ഊര്‍ജം, സിമെന്റ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്പനികള്‍ക്ക് കല്‍ക്കരിഖനികള്‍ ലേലത്തിലൂടെ വിതരണംചെയ്യുന്നതില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ബോധപൂര്‍വം വീഴ്ചവരുത്തുകയായിരുന്നുവെന്ന് സിഎജിയുടെ കരടുറിപ്പോര്‍ട്ട്. 2004 മുതല്‍ 2009 വരെ കൂടുതല്‍സമയവും കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്ത പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ് ഖജനാവിന് വന്‍നഷ്ടം വരുത്തിവച്ച ഈ വീഴ്ചയ്ക്ക് മുഖ്യഉത്തരവാദിയെന്ന് സിഎജി രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഉരുക്ക്, ഊര്‍ജം, സിമെന്റ് തുടങ്ങി പ്രവര്‍ത്തനത്തിന് കല്‍ക്കരി ആവശ്യമായ കമ്പനികള്‍ക്ക് ഖനികള്‍ വിതരണംചെയ്യുന്നതിന് ലേലപ്രക്രിയ മാനദണ്ഡമാക്കുമെന്ന് 2004 ജൂണില്‍തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ വിഷയം ചര്‍ച്ചചെയ്യുന്നതിന് 2004 ഒക്ടോബര്‍ 14ന് പ്രധാനമന്ത്രികാര്യാലയം വകുപ്പുയോഗം വിളിച്ചു. കല്‍ക്കരിവകുപ്പ് പ്രധാനമന്ത്രിതന്നെ കൈകാര്യംചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രികാര്യാലയം നേരിട്ട് യോഗം വിളിച്ചത്. കല്‍ക്കരിഖനികള്‍ കിട്ടുന്നതിന് 2004 ജൂണ്‍വരെ ലഭിച്ച അപേക്ഷകള്‍ പഴയ രീതിയില്‍ സ്ക്രീനിങ് കമ്മിറ്റിക്ക് വിടാമെന്നും പിന്നീട് ലഭിക്കുന്ന അപേക്ഷകള്‍ ലേലപ്രക്രിയക്ക് വിധേയമാക്കാമെന്നും യോഗത്തില്‍ ധാരണയായി. എന്നാല്‍ , ഈ യോഗതീരുമാനത്തിന് വിരുദ്ധമായി 2004 ജൂണിനുശേഷം ലഭിച്ച അപേക്ഷകളും സ്ക്രീനിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയാണ് പ്രധാനമന്ത്രികാര്യാലയം ചെയ്തത്. ലേലപ്രക്രിയ തുടങ്ങുന്നതിനുള്ള നടപടികള്‍ ബോധപൂര്‍വം വൈകിപ്പിക്കുകയും ചെയ്തു.
കല്‍ക്കരിഖനികളുടെ വിതരണം ലേലപ്രക്രിയയിലൂടെയാക്കുന്നതിന് നിയമനിര്‍മാണം വേണോ സര്‍ക്കാര്‍ ഉത്തരവ് മതിയോ എന്ന കാര്യത്തില്‍ തുടക്കത്തില്‍തന്നെ അവ്യക്തതയുണ്ടായി. ഇക്കാര്യത്തില്‍ കല്‍ക്കരിവകുപ്പ് നിയമവകുപ്പിന്റെ ഉപദേശം തേടി. കല്‍ക്കരിഖനി ദേശസാല്‍ക്കരണനിയമത്തില്‍ ഭേദഗതി കൊണ്ടുവന്നാല്‍ മതിയെന്നായിരുന്നു നിയമവകുപ്പിന്റെ മറുപടി. ഈ ഉപദേശം 2004ല്‍തന്നെ ലഭിച്ചെങ്കിലും നിയമഭേദഗതിക്ക് പ്രധാനമന്ത്രികാര്യാലയം താല്‍പ്പര്യമെടുത്തില്ല. 2006ല്‍ വീണ്ടും നിയമമന്ത്രാലയത്തിന്റെ ഉപദേശം തേടി. നിയമഭേദഗതി കൂടാതെ ബന്ധപ്പെട്ട വകുപ്പിന്റെ നയമെന്ന നിലയില്‍ ഭരണപരമായ ഉത്തരവിലൂടെ ലേലപ്രക്രിയ നിലവില്‍ കൊണ്ടുവരാമെന്ന് നിയമവകുപ്പ് അറിയിച്ചു. ഇതിന് നിയമതടസ്സമൊന്നുമില്ലെന്നും നിയമവകുപ്പ് വ്യക്തമാക്കി. ഇതിനുശേഷവും സ്ക്രീനിങ് പ്രക്രിയയിലൂടെ കല്‍ക്കരിഖനി വിതരണം തുടര്‍ന്നു. 2006ല്‍മാത്രം 36 കല്‍ക്കരിപ്പാടം സ്ക്രീനിങ് കമ്മിറ്റി മുഖാന്തരം കമ്പനികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിച്ച് വിതരണംചെയ്തു. ലേലപ്രക്രിയയാണ് നല്ലതെന്നതരത്തില്‍ 2004 മുതല്‍ 2006 വരെ കല്‍ക്കരിവകുപ്പ് സെക്രട്ടറി പലവട്ടം പ്രധാനമന്ത്രികാര്യാലയത്തിന് കത്തയച്ചിരുന്നു. സ്ക്രീനിങ് കമ്മിറ്റിക്ക് സമ്മര്‍ദങ്ങളെയും പ്രലോഭനങ്ങളെയും നേരിടേണ്ടിവരുന്നുവെന്നും സുതാര്യത ഉറപ്പാക്കാന്‍ ലേലമാണ് നല്ലതെന്നുമായിരുന്നു സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ , ഈ വിഷയത്തില്‍ തിടുക്കംവേണ്ടെന്നും ഓര്‍ഡിനന്‍സുപോലെ അടിയന്തരനടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യമില്ലെന്നും പിഎംഒ വ്യക്തമാക്കി.
കല്‍ക്കരിഖനി ദേശസാല്‍ക്കരണനിയമത്തില്‍ ഭേദഗതിയോടെ 2005ല്‍ ക്യാബിനറ്റ്കുറിപ്പ് തയ്യാറാവുകയും 2006ല്‍ ഇതിന് അന്തിമരൂപമാവുകയും ചെയ്തു. ഭേദഗതി അന്തിമഘട്ടത്തിലേക്ക് നീങ്ങവെ തീരുമാനം വീണ്ടും മാറ്റി. കല്‍ക്കരി ദേശസാല്‍ക്കരണനിയമത്തിനുപകരം ധാതുഖനന നിയന്ത്രണനിയമത്തിലാണ് ഭേദഗതി വേണ്ടതെന്ന് പ്രധാനമന്ത്രി കാര്യാലയം വിളിച്ച യോഗത്തില്‍ ധാരണയായി. ഈ നിയമത്തിലാണ് ഭേദഗതിയെങ്കില്‍ എല്ലാ ധാതുക്കള്‍ക്കും അത് ബാധകമാകുമെന്നായിരുന്നു ന്യായം. 2008 ഒക്ടോബറില്‍ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2010 സെപ്തംബറില്‍ നിയമമായി. എന്നാല്‍ , ഇതുവരെ ഒരു ഖനിപോലും ലേലാടിസ്ഥാനത്തില്‍ വിതരണംചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
(എം പ്രശാന്ത്)
deshabhimani 260312
ഉരുക്ക്, ഊര്‍ജം, സിമെന്റ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്പനികള്‍ക്ക് കല്‍ക്കരിഖനികള്‍ ലേലത്തിലൂടെ വിതരണംചെയ്യുന്നതില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ബോധപൂര്‍വം വീഴ്ചവരുത്തുകയായിരുന്നുവെന്ന് സിഎജിയുടെ കരടുറിപ്പോര്‍ട്ട്. 2004 മുതല്‍ 2009 വരെ കൂടുതല്‍സമയവും കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്ത പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ് ഖജനാവിന് വന്‍നഷ്ടം വരുത്തിവച്ച ഈ വീഴ്ചയ്ക്ക് മുഖ്യഉത്തരവാദിയെന്ന് സിഎജി രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.
ReplyDelete