ഔദ്യോഗികവസതി ലഭിച്ചശേഷവും പി സി ജോര്‍ജ് എംഎല്‍എ ഹോസ്റ്റലിലെ മുറി അനധികൃതമായി കൈവശം വയ്ക്കുന്നു. ചീഫ് വിപ്പ് എന്ന നിലയില്‍ കവടിയാറില്‍ 44,229 രൂപ മാസവാടകയ്ക്ക് സര്‍ക്കാര്‍ ജോര്‍ജിന് ഔദ്യോഗികവസതി നല്‍കിയിട്ടുണ്ട്. ഇതേസമയം തന്നെയാണ് എംഎല്‍എ ഹോസ്റ്റലിലും മുറി സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് ജോര്‍ജ് വസതി സ്വന്തമാക്കിയത്. എന്നിട്ടും എംഎല്‍എ ഹോസ്റ്റലിലെ 12 എ മുറി വിട്ടുകൊടുത്തില്ല. ഈ മുറി കേന്ദ്രീകരിച്ചാണ് ജോര്‍ജിന്റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ അരങ്ങേറുന്നത്. ചീഫ് വിപ്പ് എന്ന നിലയില്‍ ഗസ്റ്റ് ഹൗസിലും ജോര്‍ജ് മുറി സ്വന്തമാക്കിയിട്ടുണ്ട്. ഇത് മുഖ്യമന്ത്രി തന്നെ സമ്മതിച്ച കാര്യമാണ്. നിയമസഭയില്‍ ചീഫ് വിപ്പ് എന്ന നിലയില്‍ പ്രത്യേക മുറിയും സൗകര്യങ്ങളും ജോര്‍ജിന് അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുവേണ്ടി പല കാര്യങ്ങളും ഏറ്റെടുത്ത് ചരടുവലിക്കുന്നത് ജോര്‍ജാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ജോര്‍ജ് മൂന്നിടത്ത് താമസസൗകര്യവും മറ്റും ഒപ്പിച്ചത്. വമ്പന്‍ വാടകയ്ക്ക് വീട് കിട്ടിയത് കണക്കിലെടുത്ത് എംഎല്‍എ ഹോസ്റ്റല്‍ ഒഴിയാന്‍ ജോര്‍ജ് തയ്യാറായിട്ടില്ല. ഒഴിപ്പിക്കാന്‍ നടപടിയുമുണ്ടായില്ല.
മൂന്നിടത്ത് ഉണ്ടുതാമസം പീസീ ജോര്‍ജ്ജ്
ReplyDeleteഔദ്യോഗികവസതി ലഭിച്ചശേഷവും പി സി ജോര്‍ജ് എംഎല്‍എ ഹോസ്റ്റലിലെ മുറി അനധികൃതമായി കൈവശം വയ്ക്കുന്നു. ചീഫ് വിപ്പ് എന്ന നിലയില്‍ കവടിയാറില്‍ 44,229 രൂപ മാസവാടകയ്ക്ക് സര്‍ക്കാര്‍ ജോര്‍ജിന് ഔദ്യോഗികവസതി നല്‍കിയിട്ടുണ്ട്. ഇതേസമയം തന്നെയാണ് എംഎല്‍എ ഹോസ്റ്റലിലും മുറി സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് ജോര്‍ജ് വസതി സ്വന്തമാക്കിയത്. എന്നിട്ടും എംഎല്‍എ ഹോസ്റ്റലിലെ 12 എ മുറി വിട്ടുകൊടുത്തില്ല. ഈ മുറി കേന്ദ്രീകരിച്ചാണ് ജോര്‍ജിന്റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ അരങ്ങേറുന്നത്. ചീഫ് വിപ്പ് എന്ന നിലയില്‍ ഗസ്റ്റ് ഹൗസിലും ജോര്‍ജ് മുറി സ്വന്തമാക്കിയിട്ടുണ്ട്. ഇത് മുഖ്യമന്ത്രി തന്നെ സമ്മതിച്ച കാര്യമാണ്. നിയമസഭയില്‍ ചീഫ് വിപ്പ് എന്ന നിലയില്‍ പ്രത്യേക മുറിയും സൗകര്യങ്ങളും ജോര്‍ജിന് അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുവേണ്ടി പല കാര്യങ്ങളും ഏറ്റെടുത്ത് ചരടുവലിക്കുന്നത് ജോര്‍ജാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ജോര്‍ജ് മൂന്നിടത്ത് താമസസൗകര്യവും മറ്റും ഒപ്പിച്ചത്. വമ്പന്‍ വാടകയ്ക്ക് വീട് കിട്ടിയത് കണക്കിലെടുത്ത് എംഎല്‍എ ഹോസ്റ്റല്‍ ഒഴിയാന്‍ ജോര്‍ജ് തയ്യാറായിട്ടില്ല. ഒഴിപ്പിക്കാന്‍ നടപടിയുമുണ്ടായില്ല.
ReplyDelete