കല്‍മാഡി വീണ്ടും കോണ്‍ഗ്രസ് നേതാവായി സഭയില്‍
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസിലെ മുഖ്യപ്രതി സുരേഷ് കല്‍മാഡി വീണ്ടും കോണ്‍ഗ്രസ് എംപിയായി പാര്‍ലമെന്റില്‍ മടങ്ങിയെത്തി. തിഹാര്‍ ജയിലിലായിരുന്ന കല്‍മാഡി അടുത്തിടെ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും പാര്‍ലമെന്റില്‍ സജീവമായത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കേള്‍ക്കാന്‍ കൂസലില്ലാതെ എത്തിയ കല്‍മാഡി പിന്നീട് ലോക്സഭ ചേര്‍ന്നപ്പോള്‍ മുന്‍നിരയില്‍തന്നെ ഇരിപ്പുറപ്പിച്ചു. ലോക്സഭയില്‍ എപ്പോഴും ക്വാറം ഉറപ്പിക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി നിശ്ചയിച്ച റോസ്റ്റര്‍ ഡ്യൂട്ടിപ്പട്ടികയില്‍ കല്‍മാഡിയെയും നേതൃത്വം ഉള്‍പ്പെടുത്തി. റോസ്റ്റര്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെട്ടതോടെ താന്‍ വീണ്ടും കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകമായി മാറിയെന്ന് കല്‍മാഡി പ്രതികരിച്ചു. റോസ്റ്റര്‍ ഡ്യൂട്ടിപ്പട്ടികയില്‍ കല്‍മാഡിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നത് കോണ്‍ഗ്രസ് ചീഫ്വിപ്പ് ഗിരിജാ വ്യാസ് സ്ഥിരീകരിച്ചു.
കോമണ്‍വെല്‍ത്ത് അഴിമതിയില്‍ കല്‍മാഡി പ്രതിയായതോടെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററിപാര്‍ടി സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. കല്‍മാഡിയുമായി ഇനി ബന്ധമില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ , ജാമ്യം ലഭിച്ചയുടന്‍ കല്‍മാഡിയെ വീണ്ടും ഒപ്പം കൂട്ടിയിരിക്കയാണ് കോണ്‍ഗ്രസ്. ലോക്സഭയിലെ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ഉറപ്പൊന്നുമില്ലാത്തതിനാല്‍ നിര്‍ണായകമായ ബജറ്റ് സമ്മേളനത്തില്‍ കല്‍മാഡിയെ ഒപ്പംകൂട്ടാതെ തരമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.
ഗെയിംസ് അഴിമതി: 7 പേര്‍ക്കെതിരെ കുറ്റംചുമത്തി
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ ഏഴു പേര്‍ക്കെതിരെ ഡല്‍ഹി കോടതി കുറ്റംചുമത്തി. ഗെയിംസിനു മുന്നോടിയായി നഗരം വൈദ്യുതീകരിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയ കേസിലാണ് കോടതി നടപടി. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, കൈക്കൂലി എന്നിവയടക്കമുള്ള കുറ്റങ്ങളാണ് പ്രത്യേക സിബിഐ ജഡ്ജി പ്രദീപ് ചദ്ദ പ്രതികള്‍ക്കുമേല്‍ ചുമത്തിയത്. നാലു ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കും വൈദ്യുതീകരണത്തിനുള്ള കരാര്‍ ലഭിച്ച സ്വകാര്യ കമ്പനിക്കുമെതിരെയാണ് കേസ്. ഏപ്രില്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും
deshabhimani 130312
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസിലെ മുഖ്യപ്രതി സുരേഷ് കല്‍മാഡി വീണ്ടും കോണ്‍ഗ്രസ് എംപിയായി പാര്‍ലമെന്റില്‍ മടങ്ങിയെത്തി. തിഹാര്‍ ജയിലിലായിരുന്ന കല്‍മാഡി അടുത്തിടെ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും പാര്‍ലമെന്റില്‍ സജീവമായത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കേള്‍ക്കാന്‍ കൂസലില്ലാതെ എത്തിയ കല്‍മാഡി പിന്നീട് ലോക്സഭ ചേര്‍ന്നപ്പോള്‍ മുന്‍നിരയില്‍തന്നെ ഇരിപ്പുറപ്പിച്ചു. ലോക്സഭയില്‍ എപ്പോഴും ക്വാറം ഉറപ്പിക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി നിശ്ചയിച്ച റോസ്റ്റര്‍ ഡ്യൂട്ടിപ്പട്ടികയില്‍ കല്‍മാഡിയെയും നേതൃത്വം ഉള്‍പ്പെടുത്തി. റോസ്റ്റര്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെട്ടതോടെ താന്‍ വീണ്ടും കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകമായി മാറിയെന്ന് കല്‍മാഡി പ്രതികരിച്ചു. റോസ്റ്റര്‍ ഡ്യൂട്ടിപ്പട്ടികയില്‍ കല്‍മാഡിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നത് കോണ്‍ഗ്രസ് ചീഫ്വിപ്പ് ഗിരിജാ വ്യാസ് സ്ഥിരീകരിച്ചു.
ReplyDelete