Friday, October 12, 2012
കുടുംബശ്രീയ്ക്കെതിരെ കെ സി ജോസഫ്
ദേശീയ ഗ്രാമീണ ഉപജീവന മിഷന് ഏജന്‍സിയുടെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീ തുടരുമെന്ന് പറയാനാാകില്ലെന്ന് ഗ്രാമവികസന മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുടുംബശ്രീ സമരം ഒത്തുതീര്‍പ്പാന്‍ ചര്‍ച്ചയ്ക്ക് പോയ മന്ത്രിമാര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും ഉറപ്പ് നല്‍കിയിട്ടുണ്ടോ എന്ന് വകുപ്പ് മന്ത്രിയായ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മിഷന്റെ നോഡല്‍ ഏജന്‍സിയാക്കിയത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണെന്ന് മന്ത്രി ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ തുടരാനുള്ള ബാധ്യത യുഡിഎഫിനില്ല. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ നടന്ന സമരം പരാജയമായിരുന്നു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ല.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കുടുംബശ്രീയെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നത് മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തിലാണെന്നും കുടുംബശ്രീ സമരം ഒത്തുതീര്പ്പാക്കാനുണ്ടാക്കിയ കരാര്‍ മന്ത്രി വായിച്ചുനോക്കണമെന്നും മുന്‍ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. എന്‍ആര്‍എല്‍എമ്മിന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീ തുടരുമെന്ന് കരാറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കരാര്‍ അട്ടിമറിച്ചാല്‍ കുടുംബശ്രീ സമരത്തിന്റെ കേരള മോഡല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സിപിഐ എം കേന്ദ്രകമ്മറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന അഴിമതിയ്ക്ക് നഗ്നമായി കൂട്ടുനില്‍ക്കുന്നതാണെന്നും പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി കുടുംബശ്രീ പ്രവര്‍ത്തകരെ അപമാനിച്ചു: പി കെ ശ്രീമതി
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ പ്രസ്താവന കുടുംബശ്രീ പ്രവര്‍ത്തകരെ അപമാനിക്കാനാണെന്ന് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. ചര്‍ച്ചയില്‍ സംബന്ധിച്ച മന്ത്രിസഭാംഗമായ മുനീറിനെയും മുഖ്യമന്ത്രി അപമാനിക്കുകയാണ്. കുടുംബശ്രീ പ്രവര്‍ത്തകള്‍ നടത്തിയ സമരം ചര്‍ച്ച നടത്തി അവസാനിച്ചശേഷം സമരം പരാജയമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തികച്ചും അപമാനകരമായിപ്പോയെന്നും ശ്രീമതി പറഞ്ഞു.
deshabhimani news
Labels:
കുടുംബശ്രീ,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
ദേശീയ ഗ്രാമീണ ഉപജീവന മിഷന് ഏജന്‍സിയുടെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീ തുടരുമെന്ന് പറയാനാാകില്ലെന്ന് ഗ്രാമവികസന മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete