Saturday, March 2, 2013
ഗള്‍ഫ് ദേശാഭിമാനിക്ക് ഉജ്വല വരവേല്‍പ്പ്
വാര്‍ത്താ സംസ്കാരത്തിന്റെ വേറിട്ട മാതൃകയായി സൗദി അറേബ്യയിലെ ദമാമില്‍നിന്ന് ദേശാഭിമാനി പ്രസിദ്ധീകരണം തുടങ്ങി. വെള്ളിയാഴ്ച മുതല്‍ പുറത്തിറങ്ങിയ ഗള്‍ഫ് ദേശാഭിമാനിക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു. സൗദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പത്രം ഇറങ്ങുന്നത്. സൗദിയിലെ പ്രമുഖ കമ്പനിയായ അല്‍ വത്താനിയക്കാണ് വിതരണച്ചുമതല. രാജ്യത്തിന്റെ എല്ലാ ഭാഗത്തും എത്തുന്ന വിധത്തിലാണ് വിതരണശൃംഖല. ന്യൂസ് സ്റ്റാന്‍ഡുകളിലും ലഭ്യമാകും.
വെള്ളിയാഴ്ച വായനക്കാര്‍ ഗള്‍ഫ് ദേശാഭിമാനി തേടിവരുന്ന അനുഭവമാണ് ഉണ്ടായതെന്ന് ദമാം നവോദയ, കേളി റിയാദ്, ജിദ്ദ നവോദയ, പ്രവര്‍ത്തകര്‍ പറഞ്ഞു. സൗദി സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പിന് വിധേയമായി, കെട്ടിലും മട്ടിലും നൂതന രീതികളുമായി, സമ്പൂര്‍ണ ദിനപത്രമെന്ന മികവ് നിലനിര്‍ത്തിയാണ് ഗള്‍ഫ് പത്രം ഇറങ്ങുന്നത്. പ്രവാസി മലയാളികളുടെ മികവാര്‍ന്ന കല-സാംസ്കാരിക പാരമ്പര്യം പരിപോഷിപ്പിക്കുകയെന്ന ഉദ്ദേശ്യവും ദമാം എഡിഷന് പിന്നിലുണ്ട്. ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലും ഗള്‍ഫ് ദേശാഭിമാനി എത്തിക്കാന്‍ ഒരുക്കം പൂര്‍ത്തിയാവുകയാണ്. ആദ്യഘട്ടമായി 12 പേജാണ് പത്രം. വെള്ളിയാഴ്ചകളില്‍ ഫ്രൈഡേ സപ്ലിമെന്റടക്കം 16 പേജുണ്ടാവും.
deshabhimani
Labels:
ദേശാഭിമാനി,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment