Tuesday, March 5, 2013
കേരളസംഘത്തിന് പ്രധാനമന്ത്രിയെ കാണാനായില്ല
കേന്ദ്രസഹായം തേടി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം കിട്ടിയില്ല. രണ്ടു ബജറ്റിലും കേരളത്തെ അവഗണിച്ച സാഹചര്യത്തിലാണ് സംഘം എത്തിയത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരടക്കമുള്ളവരെ കണ്ട് ആവശ്യങ്ങളുന്നയിച്ച് സംഘം വെറും കൈയ്യോടെ മടങ്ങി.
കെഎസ്ആര്‍ടിസി- ഊര്‍ജപ്രതിസന്ധി തുടങ്ങിയ അടിയന്തിരാവശ്യങ്ങള്‍ക്ക് പരിഹാരം തേടിയാണ് മന്ത്രിമാരുടെ സംഘം പോയത്. ഇക്കാര്യത്തിലൊന്നും ഒരുറപ്പും നേടാന്‍ കഴിയാതെയാണ് പ്രതിനിധിസംഘത്തിന്റെ മടക്കം. കേരളത്തിന്റെ ആവശ്യങ്ങളെല്ലാം കേന്ദ്രമന്ത്രിമാരെ കണ്ട് ധരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ അല്‍പകാലം കാത്തിരിക്കണം. കേരളത്തിന് ഐഐടി ലഭിക്കും. ബജറ്റില്‍ കേരളത്തെ അവഗണിച്ചിട്ടില്ല. അര്‍ഹമായത് കിട്ടും. ധനമന്ത്രി ചിദംബരത്തെ കണ്ട് കെഎസ്ടിപി രണ്ടാംഘട്ടത്തിന് സഹായമഭ്യര്‍ഥിച്ചു.
റബ്ബര്‍ കര്‍ഷകരെയും കേരകര്‍ഷകരെയും സഹായിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ടു. സോമാലിയന്‍ കൊള്ളക്കാര്‍ തടവിലാക്കിയ കേരളീയരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണിയോടും ജി കെ വാസനോടും അഭ്യര്‍ഥിച്ചു. ബേപ്പൂരില്‍ കപ്പല്‍ ഗവേഷണകേന്ദ്രം നിര്‍ദേശ് നിര്‍മ്മാണപ്രവര്‍ത്തനത്തിനാവശ്യമായ സഹായം തേടി. ഏലം കര്‍ഷകരെ സഹായിക്കാന്‍ നടപടി വേണം. കേരളത്തിന് നേരത്തെ റെയില്‍വേ പ്രഖ്യാപിച്ച പദ്ധതികള്‍ വേഗത്തിലാക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നിവേദനം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
deshabhimani
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment