പാലക്കാട്: ബാങ്കില്‍നിന്ന് ജപ്തിനോട്ടീസ് വന്നപ്പോള്‍ പൊന്നുക്കുട്ടന്റെ മുന്നില്‍ ജീവിതം ചോദ്യചിഹ്നമായിരുന്നു. വാര്‍ത്തകളില്‍ കര്‍ഷക ആത്മഹത്യകള്‍ നിറയുന്ന കാലത്ത് ജപ്തിനോട്ടീസ് വായിച്ച് കണ്ണില്‍ ഇരുട്ട് കയറിയപ്പോള്‍ ഒരു രക്ഷകനെപ്പോലെ എല്‍ഡിഎഫ്സര്‍ക്കാരാണ് പൊന്നുക്കട്ടനേയും കുടുംബത്തേയും ജീവിതത്തിലേക്കു കൈപിടിച്ച് കയറ്റിയത്. സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷക കടാശ്വാസപദ്ധതിയാണ് പൊന്നുക്കുട്ടന് ജീവിതത്തിലേക്ക് വഴിതുറന്നുകൊടുത്തത്.
നല്ലേപ്പിള്ളി പാറക്കാല്‍ കുറ്റിപ്പള്ളത്തെ പൊന്നുക്കുട്ടന്‍ കാര്‍ഷികാവശ്യത്തിനായി ഒന്നരലക്ഷംരൂപയായിരുന്നു വായ്പയെടുത്തത്. ചിറ്റൂര്‍ താലൂക്ക് കാര്‍ഷിക വികസനബാങ്കില്‍നിന്ന് ഒരുലക്ഷവും നല്ലേപ്പിള്ളി സഹകരണബാങ്കില്‍നിന്ന് 50,000രൂപയും ആയിരുന്നു പൊന്നുക്കുട്ടന്‍ വായ്പയെടുത്തത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന്റെ നയവൈകല്യംമൂലം കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കുണ്ടായ വിലത്തകര്‍ച്ചയും കര്‍ഷകദ്രോഹനയങ്ങളും കാരണം പൊന്നുക്കുട്ടന് വായ്പ തിരിച്ചടയ്ക്കാനായില്ല. യുഡിഎഫ്സര്‍ക്കാര്‍ നെല്ല് സംഭരണം നടത്താത്തതിനാല്‍ സ്വകാര്യമില്ലുകാര്‍ക്ക് 4.50രൂപയ്ക്ക് നെല്ല് നല്‍കേണ്ടിവന്നു. ഇത് വന്‍ നഷ്ടം സംഭവിക്കാന്‍ കാരണമായെന്ന് പൊന്നുക്കുട്ടന്‍ പറഞ്ഞു. തുടര്‍ന്ന് രണ്ടു ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് വന്നപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഈ കര്‍ഷകന്‍ കുഴങ്ങി. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതായിരുന്നു പൊന്നുക്കുട്ടന്റെ കുടുംബം. കിടപ്പാടം വില്‍ക്കുന്ന കാര്യംവരെ ചിന്തിച്ചിരുന്നു.
എന്നാല്‍, 2006 മെയ് 18 പൊന്നുക്കുട്ടന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത നാളാണ്. എല്‍ഡിഎഫ്സര്‍ക്കാര്‍ അധികാരത്തിലേറിയത് ആ ദിവസമായിരുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷക കടാശ്വാസനിയമത്തിലൂടെ പൊന്നുക്കുട്ടന്റെ ഒന്നരലക്ഷംരൂപയുടെ വായ്പ സര്‍ക്കാര്‍ എഴുതിത്തള്ളുകയായിരുന്നു. ഇപ്പോള്‍ കര്‍ഷകപെന്‍ഷന്‍ 400രൂപയാക്കിയതും നെല്ല് സംഭരണവില 14 ആക്കിയതും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതുവഴി കൃഷി ലാഭകരമായതായി പൊന്നുക്കുട്ടന്‍ പറഞ്ഞു. മോട്ടോര്‍പറമ്പ്സെറ്റും ടില്ലറും വാങ്ങുന്നതിനായിരുന്നു അന്ന് ചിറ്റൂര്‍ താലൂക്ക് കാര്‍ഷികവികസനബാങ്കില്‍നിന്ന് പൊന്നുക്കുട്ടന്‍ വായ്പയെടുത്തത്. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റജാഥയില്‍ ചിറ്റൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത പൊന്നുക്കട്ടന്റെ മുഖത്ത് സര്‍ക്കാരിനോടുള്ള നന്ദിയും കടപ്പാടും പ്രകടമായിരുന്നു.
deshabhimani 010311
ബാങ്കില്‍നിന്ന് ജപ്തിനോട്ടീസ് വന്നപ്പോള്‍ പൊന്നുക്കുട്ടന്റെ മുന്നില്‍ ജീവിതം ചോദ്യചിഹ്നമായിരുന്നു. വാര്‍ത്തകളില്‍ കര്‍ഷക ആത്മഹത്യകള്‍ നിറയുന്ന കാലത്ത് ജപ്തിനോട്ടീസ് വായിച്ച് കണ്ണില്‍ ഇരുട്ട് കയറിയപ്പോള്‍ ഒരു രക്ഷകനെപ്പോലെ എല്‍ഡിഎഫ്സര്‍ക്കാരാണ് പൊന്നുക്കട്ടനേയും കുടുംബത്തേയും ജീവിതത്തിലേക്കു കൈപിടിച്ച് കയറ്റിയത്. സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷക കടാശ്വാസപദ്ധതിയാണ് പൊന്നുക്കുട്ടന് ജീവിതത്തിലേക്ക് വഴിതുറന്നുകൊടുത്തത്
ReplyDelete