ഒലവക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ "ദോഷംമാറ്റാന്‍" രഹസ്യഹോമം. കല്ലേക്കുളങ്ങര റെയില്‍വേ കോളനിയിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമുതല്‍ അഞ്ചുവരെ ഹോമം നടന്നത്. സ്കൂളിന്റെ പൂമുഖത്ത് ഹോമകുണ്ഡം ഒരുക്കി അതില്‍ അഗ്നിജ്വലിപ്പിച്ചായിരുന്നു പൂജ. പ്രിന്‍സിപ്പലും പൂജാരിയും സഹായിയും മാത്രം പങ്കെടുത്ത ഹോമം മറ്റ് അധ്യാപകരോ ജീവനക്കാരോ അറിയാതെയായിരുന്നു. സ്കൂള്‍കെട്ടിടത്തിന്റെ കന്നിമൂലയിലാണ് മൂത്രപ്പുരയെന്നും അത് പ്രിന്‍സിപ്പലിന് ദോഷമാണെന്നുമുള്ള അന്ധവിശ്വാസമാണ് ഹോമത്തിന് പ്രേരിപ്പിച്ചതെന്ന് അറിയുന്നു. കെട്ടിടത്തിന്റെ ദോഷം കാരണം മുന്‍ പ്രിന്‍സിപ്പലുമാര്‍ക്ക് രോഗവും മറ്റ് പ്രയാസങ്ങളുമുണ്ടായെന്നും പ്രചാരണമുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ സ്ഥാപനത്തില്‍ ഹോമംനടന്നത് വിവാദമാവുകയാണ്. വിദ്യാഭ്യാസസ്ഥാപനത്തില്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വിലക്കുണ്ട്. അതുപോലും കണക്കിലെടുക്കാതെയാണ് കേന്ദ്രസര്‍ക്കാരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ ഹോമവും പൂജയും നടന്നത്.
deshabhimani 020313
No comments:
Post a Comment