Thursday, March 14, 2013
ഗൗരിയമ്മക്കെതിരെ തെറിയഭിഷേകവുമായി ജോര്‍ജ്
ഗൗരിയമ്മയ്ക്കും ടി വി തോമസിനുമെതിരെ പച്ചത്തെറിയുമായി ചീഫ് വിപ്പ് പി സി ജോര്‍ജ്. ഒരു വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ജോര്‍ജ് കേട്ടാലറക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. കടുത്ത ഭാഷയില്‍ വൃത്തികെട്ട പദങ്ങളാണ് ജോര്‍ജ് മാധ്യമങ്ങള്‍ക്കെതിരെയും പ്രയോഗിച്ചത്. ഗൗരിയമ്മയെ പുറത്തു പറയാന്‍ കൊള്ളാത്ത വാക്കുകള്‍ ഉപയോഗിച്ചു വിശേഷിപ്പിച്ചു. ടി വി തോമസ് നാടുമുഴുവന്‍ നടന്ന് പെണ്ണുപിടിച്ചു. തോമസിന് നാടു മുഴുവന്‍ മക്കളുള്ള കാര്യം തനിക്കറിയാം. തൊണ്ണൂറു കഴിഞ്ഞ ഗൗരിയമ്മയെക്കുറിച്ച് വളരെമോശം പ്രയോഗം നടത്തിയ ശേഷം അവരെ അങ്ങനെയേ വിളിക്കാന്‍ കഴിയൂവെന്നും ജോര്‍ജ് പറഞ്ഞു.
ആര് ബാലകൃഷ്ണപിള്ളയെയും ജോര്‍ജ് പരസ്യമായി ചീത്ത വിളിച്ചു. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത തെണ്ടികളാണ് അപ്പനും മകനുമെന്നും ജോര്‍ജ് പറഞ്ഞു. ഗണേഷ് രാജ്യം മുഴുവന്‍ നടന്നു പെണ്ണു പിടിച്ചവനാണ്. ഗണേഷ് മൂലം വിവാഹബന്ധം വേര്‍പെട്ട 21 കുടുംബങ്ങളെക്കുറിച്ച് തനിക്കറിയാം. അതു പറഞ്ഞതാണോ താന്‍ ചെയ്ത തെറ്റെന്നും ജോര്‍ജ് ചോദിക്കുന്നു. അഭിമുഖത്തില്‍ പല വാക്കുകളും സംപ്രേഷണം ചെയ്യാന്‍ കഴിയില്ലെന്ന് ചാനല്‍ തന്നെ വെളിപ്പെടുത്തുന്നു. വാര്‍ത്ത നിങ്ങള്‍ റിപ്പോര്‍ട്ടു ചെയ്താല്‍ തനിക്കൊന്നും സംഭവിക്കില്ലെന്നും ജോര്‍ജ് പറയുന്നു.
ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു.ജോര്‍ജിന്റെ വാക്കുകള്‍ പൊതുസമൂഹത്തിന് അപമാനകരമാണെന്ന് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന് പ്രതികരിച്ചു. ജോര്‍ജിന്റെ മ്ലേഛമായ, വൃത്തികെട്ട പദങ്ങള്‍ കേട്ട് മുഖ്യമന്ത്രി ചിരിച്ചു നടക്കുകയാണ്. അദ്ദേഹം പറഞ്ഞു. ജോര്‍ജിന്റെ പദപ്രയോഗത്തെക്കുറിച്ച് പി കെ ശ്രീമതി, പന്ന്യന്‍ രവീന്ദ്രന്, ഫ്രാന്‍സിസ് ജോര്‍ജ്, ടി എന്‍ പ്രതാപന്, ടി വി രാജേഷ്, ബിന്ദു കൃഷ്ണ,ജോസഫ് വാഴക്കന് എന്നിവര്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു.
deshabhimani
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment