Saturday, October 16, 2010

ഹൈദരാബാദ് സര്‍വകലാശാല എസ്എഫ്ഐ മുന്നണിക്ക്

ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐ മുന്നണിക്ക് വന്‍ വിജയം. മൂന്നുവര്‍ഷമായുള്ള എബിവിപി ആധിപത്യം അവസാനിപ്പിച്ചാണ് എസ്എഫ്ഐ-അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ മുന്നണി വിജയം നേടിയത്. വിജയിച്ച സ്ഥാനാര്‍ഥികള്‍ക്കെല്ലാം ശരാശരി ആയിരം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. സര്‍വകലാശാലയില്‍ ആദ്യമായാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ ജനറല്‍ സീറ്റില്‍ വിജയിക്കുന്നത്.

യൂണിയന്‍ പ്രസിഡന്റായി എസ്എഫ്ഐയിലെ മുകേഷ് കുമാര്‍ പാണ്ഡെ വിജയിച്ചു. ജോയിന്റ് സെക്രട്ടറിയായി വിജയിച്ച എസ്എഫ്ഐയിലെ ശ്യാം കൃഷ്ണനാണ് ഏറ്റവും കൂടിയ ഭൂരിപക്ഷം-1018 വോട്ട്. ആകെ 2000 വോട്ടാണ് പോള്‍ ചെയ്തത്. അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷനിലെ നാഗേഷ് ജനറല്‍ സെക്രട്ടറിയായും രമേഷ് നായിക് വൈസ് പ്രസിഡന്റായും ഇന്ദിര പ്രിയങ്ക കള്‍ച്ചറല്‍ സെക്രട്ടറിയായും ഉദയ്കുമാര്‍ സ്പോര്‍ട്സ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐയെ വിജയിപ്പിച്ച വിദ്യാര്‍ഥികളെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. രാജ്യത്തെ എല്ലാ ക്യാമ്പസിലും യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പോരാട്ടം ശക്തമാക്കുമെന്നും പ്രസിഡന്റ് പി കെ ബിജു എംപിയും ജനറല്‍ സെക്രട്ടറി റിത്തബ്രത ബാനര്‍ജിയും പറഞ്ഞു.

deshabhimani 161010



മറ്റൊരു വാര്‍ത്ത
SFI sweeps Hyderabad Central University

1 comment:

  1. ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐ മുന്നണിക്ക് വന്‍ വിജയം. മൂന്നുവര്‍ഷമായുള്ള എബിവിപി ആധിപത്യം അവസാനിപ്പിച്ചാണ് എസ്എഫ്ഐ-അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ മുന്നണി വിജയം നേടിയത്. വിജയിച്ച സ്ഥാനാര്‍ഥികള്‍ക്കെല്ലാം ശരാശരി ആയിരം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. സര്‍വകലാശാലയില്‍ ആദ്യമായാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ ജനറല്‍ സീറ്റില്‍ വിജയിക്കുന്നത്.

    ReplyDelete