Saturday, March 16, 2013

ലോകായുക്ത റെയ്ഡ്: കോണ്‍ഗ്രസ് ഭരണത്തിലുള്ള സഹ. ബാങ്കില്‍ ക്രമക്കേട് കണ്ടെത്തി


കോണ്‍ഗ്രസ് ഭരണസമിതി നേതൃത്വത്തിലുള്ള ആറുമുറിക്കട കുണ്ടറ പഞ്ചായത്ത് ക്യു 401 സഹകരണ ബാങ്കില്‍ ലോകായുക്ത നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തി. കുണ്ടറ സ്വദേശി സുരേന്ദ്രബാബുവാണ് ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് നടന്ന നിയമനങ്ങളില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ലോകായുക്തയ്ക്ക് പരാതിനല്‍കിയത്.

വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2.30വരെ നീണ്ടുനിന്ന റെയ്ഡില്‍ കോണ്‍ഗ്രസ് ഭരണ സമിതി അംഗങ്ങള്‍ 2011-2012 വര്‍ഷങ്ങളില്‍ ബാങ്കില്‍ നടത്തിയ നിയമനങ്ങളില്‍് ക്രമക്കേടുകള്‍ നടത്തിയതായി ലോകായുക്ത കണ്ടെത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ പരിധിയില്‍ വരാത്ത കൊട്ടിയം, ഉമയനല്ലൂര്‍, കുളപ്പാടം, കരീപ്ര ഭാഗങ്ങളില്‍ നിന്ന് ഇവിടെ അംഗത്വം ചേര്‍ത്തിട്ടുള്ളതായി ഭരണ സമിതിക്കെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബാങ്കിലെ ഒമ്പത് അംഗ ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ബാങ്കില്‍ ജോലി നല്‍കുവാന്‍ ബോര്‍ഡ് അംഗം സ്ഥാനം രാജിവച്ചതും മുമ്പ് വിവാദമായിരുന്നു. ബോര്‍ഡ് അംഗമായ കോണ്‍ഗ്രസ് നേതാവും മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ ആളുടെ മകനെ ബാങ്കില്‍ നിയമിക്കുന്നത് മറ്റൊരു കോണ്‍ഗ്രസ് നേതാവ് തടയുകയും ഇയാളുടെ മകന് ബാങ്കില്‍ നിയമനം നല്‍കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകളായി തിരിഞ്ഞ് സഹകരണ ബാങ്ക് അധികൃതര്‍ക്ക് പരാതി നല്‍കി. ബാങ്കില്‍ കോണ്‍ഗ്രസ് ഭരണ സമിതി അംഗങ്ങള്‍ തമ്മില്‍ നടക്കുന്ന രാഷ്ട്രിയ പകപോക്കലും വഴിവിട്ട് നിയമനങ്ങല്‍ നടത്തുന്നതും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറായ സ്ഥിതിയിലാണ് ഇപ്പോള്‍. ബാങ്കില്‍ നിന്ന് ലോകായുക്ത പോലീസ് സൂപ്രണ്ട് ജി സോമരാജന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ പിടിച്ചെടുത്ത രേഖകള്‍ കണ്ടുകെട്ടി ലോകായുക്ത കോടതിയില്‍ സമര്‍പ്പിക്കും.

deshabhimani 160313

No comments:

Post a Comment