Saturday, April 13, 2013

നിളയില്‍ പ്ലാസ്റ്റിക് നിറച്ച് ലീഗ് പരിസ്ഥിതി സംഗമം


ഭാരതപ്പുഴയിലും കരയിലും പ്ലാസ്റ്റിക് കുപ്പികള്‍ ബാക്കിയാക്കി ലീഗിന്റെ "പരിസ്ഥിതി സംഗമം" സമാപിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പതുവരെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി കുറ്റിപ്പുറത്ത് നടത്തിയ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് സംഘാടകര്‍ വിതരണംചെയ്ത കുടിവെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ പുഴയില്‍ വലിച്ചെറിഞ്ഞ് നേതാക്കളും പ്രവര്‍ത്തകരും സ്ഥലംവിട്ടു. ലീഗിന്റെ അഖിലേന്ത്യാ നേതാക്കളായ ഇ ടി മുഹമ്മദ് ബഷീറും എം പി അബ്ദുസമദ് സമദാനിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഉള്‍പ്പെടെയുള്ളവര്‍ പരിപാടിക്കുണ്ടായിരുന്നു.

ത്രിതല പഞ്ചായത്തുകളിലെ ലീഗ് പ്രതിനിധികളും പഞ്ചായത്ത് മണ്ഡലം കമ്മിറ്റി ഭാരവാഹികളും സംബന്ധിച്ച പരിപാടിക്ക് എത്തിയവര്‍പോലും പരിസ്ഥിതിയെക്കുറിച്ചോ പുഴമലിനീകരണത്തെക്കുറിച്ചോ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ചോ പ്രാഥമിക അവബോധംപോലും ഇല്ലാത്തവരാണെന്നാണ് ഇതോടെ വെളിപ്പെടുന്നത്. ഭാരതപ്പുഴയിലെ അനധികൃത മണല്‍ക്കടത്ത് തടയാനിറങ്ങിയ നിളാ സംരക്ഷണ സേന പ്രവര്‍ത്തകരാണ് പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയെടുത്ത്

deshabhimani

No comments:

Post a Comment