മലപ്പുറം: വൈദ്യുതി ഉപഭോഗത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് വിവരമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി നിയന്ത്രിക്കുന്നതില്‍ ആര്‍ക്കും ശ്രദ്ധയില്ല. സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെച്ച് സംസ്ഥാനത്തെ മുഴുവന്‍ പേരെയും ആക്ഷേപിച്ച മന്ത്രി ഊര്‍ജസംരക്ഷണത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാവണമെന്നും ആഹ്വാനം ചെയ്തു. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
വൈദ്യുതിബോര്‍ഡ് കമ്പനിവല്‍ക്കരിക്കുമെങ്കിലും സ്വകാര്യവല്‍ക്കരണം നടപ്പാക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു ഓഹരിയെങ്കിലും സ്വകാര്യ മേഖലയ്ക്ക് നല്‍കിയാല്‍ പിന്നെ മന്ത്രിക്കസേരയില്‍ ഉണ്ടാവില്ല. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും സൗരോര്‍ജ പ്ലാന്റ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. സര്‍ക്കാര്‍ ഓഫീസുകളിലും സൗരോര്‍ജപ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നും ആര്യാടന്‍ പറഞ്ഞു.
deshabhimani 130413
No comments:
Post a Comment