ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തീരുമാനം വൈകുന്നതിനെതിരേ കേന്ദ്ര സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനം. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണോ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടാണോ നടപ്പാടക്കുന്നത് എന്ന കാര്യത്തിലുള്ള അന്തിമ തീരുമാനം മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് ട്രിബ്യൂണല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോടു നിര്‍ദേശിച്ചു. ജസ്റ്റിസ് സ്വതന്ത്രകുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിര്‍ദേശം.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേരളത്തിന് പ്രതികൂലമായ പരാമര്‍ശങ്ങളുണ്ടെന്നും റിപ്പോര്‍ട്ടിന്‍മേല്‍ തീരുമാനം വൈകുന്നത് സംസ്ഥാന വികസനം തടസപ്പെടുത്തുന്നതായും ഹരിത ട്രിബ്യൂണലില്‍ കേരളം വാദിച്ചിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ഊര്‍ജ്ജ മേഖലയുടെ വികസനം തകരുമെന്ന ആശങ്ക കെഎസ്ഇബിയും പ്രകടിപ്പിച്ചിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തില്‍ "നോ ഗോ മേഖല" പ്രഖ്യാപിച്ചാല്‍ ഭാവിയില്‍ കേരളത്തില്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാകില്ലെന്നും കെഎസ്ഇബി ആശങ്കപ്പെട്ടിരുന്നു.
ഇടുക്കിയിലെ ജീവിത സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്ന വാദം ഉയര്‍ന്ന ഘട്ടത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ജനങ്ങളില്‍നിന്ന് തെളിവെടുക്കാനും ചര്‍ച്ചകള്‍ നടത്താനും കസ്തൂരി രംഗന്‍ കമ്മിറ്റി എത്തിയത്. കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ കാലാവധി ഏപ്രില്‍ 15 വരെ നീട്ടിയത് മന്ത്രാലയം ട്രിബ്യുണലിനെ അറിയിച്ചിരുന്നു.
deshabhimani
No comments:
Post a Comment