സമാനതകളില്ലാത്ത ക്രൂരതയാണ് ജയപ്രസാദിനു നേരെയുണ്ടായത്. ആക്രമിച്ച പൊലീസുകാരന് ആദരവ് നല്‍കാന്‍ കാത്തുനില്‍ക്കുകയാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. നിഷ്ഠുരമായ അക്രമം അഴിച്ചിവിട്ട പൊലീസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണ്. എന്നാല്‍, സമാധാനപരമായി സമരത്തില്‍ പങ്കെടുത്ത ജയപ്രസാദിനെതിരെ കേസെടുക്കാനാണ് പൊലീസിന് തിടുക്കം. കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സോളാര്‍ കേസില്‍ എഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം കുറ്റവാളികളെ രക്ഷിക്കാനാണ്. മുഖ്യമന്ത്രിയെ അനുസരിക്കുന്ന സംഘമായി അന്വേഷണസംഘം മാറി. മുഖ്യമന്ത്രിക്കുവേണ്ടി ശ്രീധരന്‍നായരുടെ മൊഴി തിരുത്തുന്ന സ്ഥിതിയിലെത്തി. മൊഴിയില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമില്ലെന്ന് എഡിജിപി പറഞ്ഞത് കള്ളമാണെന്ന് ശ്രീധരന്‍നായര്‍തന്നെ വ്യക്തമാക്കി. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ അന്വേഷണസംഘം കളവ് എഴുതിവെക്കുകയാണ്. ജോപ്പനെതിരെ കേസുണ്ട് എന്നല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍പ്പോലും പൊലീസ് കയറുന്നില്ല. ഇത്തരം നടപടികള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചു. ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ മാത്രം പോര. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണം. മുഖ്യമന്ത്രി മാറിനില്‍ക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകും.
കേരളം കണ്ട ഉജ്വലസമരമാണ് സെക്രട്ടറിയറ്റ് ഉപരോധം. ഭരണ സിരാകേന്ദ്രം പൂട്ടി ഭരണക്കാര്‍ സ്ഥലം വിടുന്നത് ആദ്യ കാഴ്ചയാണ്. സോളാര്‍ കേസില്‍നിന്ന് തലയൂരാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ മറന്നു. ഓണക്കാലത്ത് വില കുതിച്ചുയരുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി. കേന്ദ്രനയം കൂടുതല്‍ വാശിയോടെ നടപ്പാക്കി ജനത്തെ വലയ്ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. വിലക്കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഉമ്മന്‍ചാണ്ടിയുടേത്. അമേരിക്ക പറയുന്നത് അതേപടി നടപ്പാക്കിയാല്‍ രൂപയുടെ മൂല്യം ഇനിയും ഇടിയും. അതോടെ വിലക്കയറ്റം അതിരൂക്ഷമാകുമെന്നും പിണറായി പറഞ്ഞു.
deshabhimani

No comments:
Post a Comment