തൃണമൂല്‍ കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തപ്പോള്‍ ബസുദേവ് ആചാര്യ അവതരിപ്പിച്ച ഒരു ഭേദഗതിക്ക് ബിജെപിയിലെ ഒരംഗത്തിന്റെ പിന്തുണയും ലഭിച്ചു. പെന്‍ഷന്‍പദ്ധതി ഇന്‍ഷുറന്‍സുമായി ബന്ധിപ്പിക്കുമ്പോള്‍ ഇന്‍ഷുറന്‍സിലെ വിദേശനിക്ഷേപ പരിധി പെന്‍ഷന് ബാധകമാക്കരുതെന്ന ബിജെഡി അംഗം ഭര്‍തൃഹരി മഹ്താബിന്റെ ഭേദഗതിയും വോട്ടിനിട്ട് തള്ളി. രാജ്യസഭകൂടി പാസാക്കുന്നതോടെ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരമാകും. ജീവനക്കാര്‍ വിരമിക്കുമ്പോഴുള്ള ശമ്പളത്തിന്റെ പകുതി തുക പെന്‍ഷനായി ലഭിക്കുന്നതും പെന്‍ഷനര്‍ മരിച്ചാല്‍ കുടുംബത്തിന് പെന്‍ഷന്‍ ലഭിക്കുന്നതും അടക്കമുള്ള സാമൂഹ്യ സുരക്ഷാമാര്‍ഗങ്ങള്‍ ഇല്ലാതാക്കാനുള്ള പത്തുവര്‍ഷമായുള്ള നീക്കങ്ങള്‍ക്കാണ് ഇതോടെ നിയമപരമായ അംഗീകാരമായത്. 2003ല്‍ എന്‍ഡിഎ സര്‍ക്കാരാണ് പുതിയ പെന്‍ഷന്‍പദ്ധതി ആവിഷ്കരിച്ചത്. ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച കാലം മുതല്‍ ഈ ബില്ലിനെ ഇടതുപക്ഷം ചെറുത്തുവരികയായിരുന്നു.
deshabhimani
No comments:
Post a Comment