മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്താനായി എന്തും ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോഴുള്ള പൊലീസിന്റെ പരാക്രമം മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി നടത്തിയ പ്രതിഷേധത്തിനിടെ ഷര്‍ട്ടൂരി വീശിയതിന്റെപേരില്‍ വേട്ടമൃഗത്തോട് വേട്ടക്കാര്‍പോലും കാണിക്കാത്ത കൊടുംക്രൂരതയാണ് പൊലീസ് കാണിച്ചത്. വടക്കേ ഇന്ത്യയിലും ഗോണ്ടിനാമോയിലെ തടവറയിലും ഇറാഖി തെരുവുകളിലും കണ്ടിട്ടുള്ളതിനെക്കാള്‍ ക്രൂരമായാണ് അഴിമതി കേസില്‍ പ്രതിസ്ഥാനത്തുള്ള മുഖ്യമന്ത്രിക്ക് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ വേണ്ടി പൊലീസ് ചെയ്തത്
സി പിയുടെ ഭരണകാലത്തെയും അടിയന്തരാവസ്ഥയുടെ നാളുകളെയും ലജ്ജിപ്പിക്കുന്ന ഭരണകൂടഭീകരതയ്്ക്കാണ് ബുധനാഴ്ച തലസ്ഥാനം സാക്ഷ്യം വഹിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സിപിഐ എം പ്രവര്‍ത്തകന്‍ ജയപ്രസാദ് അനുഭവിച്ചത് സമാനതകളില്ലാത്ത മര്‍ദനമാണ്. ഏത് പ്രതിസന്ധിയിലും സിപിഐ എമ്മിനൊപ്പമുള്ള കുടുംബത്തിലെ അംഗമായ ജയപ്രസാദ് ഗള്‍ഫില്‍നിന്നെത്തിയശേഷവും സിപിഐ എമ്മില്‍ സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു. മഹിളാ അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ ഭാര്യ സരിതയ്ക്കും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായ സഹോദരന്‍ ശിവപ്രസാദിനുമൊപ്പമാണ് സമരസ്ഥലത്ത് എത്തിയത്. മുഖ്യമന്ത്രി വന്നപ്പോള്‍ എല്ലാവരും കരിങ്കൊടി കാണിക്കുന്നതിന്റെ ആവേശത്തിലാണ് കൈയില്‍ കരിങ്കൊടി ഇല്ലാത്തതിനാല്‍ ജയപ്രസാദ് ഷര്‍ട്ടൂരി വീശിയത്.
"അടുത്ത് നിന്ന പൊലീസുകാരന്റെ ലാത്തി പുറത്തുവീണതും മറ്റു പൊലീസുകാര്‍ കഴുത്തില്‍ കുത്തിപ്പിടിച്ചതും ഒരുമിച്ചായിരുന്നു" -ആശുപത്രിയില്‍വച്ച് ജയപ്രസാദ് പറഞ്ഞു. പൊലീസ് വലയത്തിലായതിനാല്‍ ആരൊക്കെയോ നെഞ്ചിലും തലയിലും ലാത്തി കൊണ്ട് കുത്തുന്നുണ്ടായിരുന്നു. വേള്‍ഡ് മാര്‍ക്കറ്റിന്റെ ഗേറ്റിനകത്ത് കടന്നപ്പോഴാണ് പൊലീസ് പാന്റിന്റെ സിബ് ഊരി ജനനേന്ദ്രിയത്തില്‍ മര്‍ദിച്ചത്. അടിവയറ്റില്‍നിന്ന് പെരുത്തുകയറിയ വേദനയില്‍ അപ്പോള്‍ത്തന്നെ മരിച്ചെന്ന് കരുതിയതാണ്. പൊലീസിന് എന്നെ തകര്‍ക്കാനാകും. പക്ഷേ തളര്‍ത്താനാകില്ല. ഞാന്‍ ഇനിയും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ പോകും"- വേദനയില്‍ പുളയുമ്പോഴും സമരഭടന്റെ വാക്കുകളില്‍ അഴിമതിക്കേസില്‍പെട്ട മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയുമില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധികാരത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അതിക്രൂരമായ പൊലീസ് വേട്ടയ്ക്ക് കാരണമായത്.
deshabhimani
No comments:
Post a Comment