സമാനതകളില്ലാത്ത ആക്രമണത്തിന് നേതൃത്വം നല്‍കിയ എസ്ഐയെ സസ്പെന്‍ഡ് ചെയ്ത് സംഭവം ഒത്തുതീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ലെന്നും ശക്തമായ സമരപരിപടിയുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 11ന് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ പൊലീസ് ആസ്ഥാനങ്ങളുടെ മുന്നിലും ശക്തമായ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി ഭരണത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടിക്കാകില്ല. മുഖ്യമന്ത്രിക്കെതിരായ ശക്തമായ പ്രക്ഷോഭം തുടരും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായ ജസ്റ്റിസ് ജെ ബി കോശിയ്ക്ക് ഡിവൈഎഫ്ഐ പരാതി നല്‍കിയിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ഡിജപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.
deshabhimani

No comments:
Post a Comment