Tuesday, March 17, 2009

ഒറീസ്സയുടെ പ്രസക്തി

പതിനഞ്ചാം ലോകസഭയിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടശേഷം ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കമുണ്ടായത് ഒറീസ്സയില്‍നിന്നാണ്. പതിനൊന്ന് കൊല്ലമായി ബിജെപി പാളയത്തില്‍ പെട്ടിരുന്ന ബിജു ജനതാദള്‍ ആ ബന്ധം വിടര്‍ത്തി ഇടതുപക്ഷവുമായി സഹകരിക്കുന്നു. ഒറീസ്സയിലെ ക്രൈസ്തവ സഭകള്‍ ഇത്തരമൊരു നീക്കത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നു. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തിയാല്‍ മാത്രമേ ഒറീസ്സയില്‍ നടന്ന കടുത്ത ന്യൂനപക്ഷ വേട്ട ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ. ദേശീയ രാഷ്ട്രീയത്തിലെപ്പോലെ ഒറീസ്സയിലും ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ മുന്‍കൈ എടുത്തത് സിപിഐ എം ആണ്.

രണ്ടുഡസ്സന്‍ ഘടകകക്ഷികളുമായി ദേശീയ രാഷ്ട്രീയത്തില്‍ വിരിഞ്ഞുനിന്ന താമരയുടെ ഇതളുകള്‍ കൊഴിഞ്ഞു വീണുകൊണ്ടേയിരിക്കുന്നു. ഇനി എട്ടു പാര്‍ട്ടികള്‍ മാത്രമേ ആ കൂട്ടുകെട്ടിലുള്ളൂ. അദ്വാനി പ്രധാനമന്ത്രിയാകുന്നതോ പോകട്ടെ, ബിജെപി നൂറു തികക്കില്ല എന്നതുറപ്പായി. കോണ്‍ഗ്രസ്സിന്റെ ഗതിയും വ്യത്യസ്തമല്ല. യുപിഎ ദേശീയതലത്തില്‍ മുന്നണിയായി മല്‍സരിക്കുന്നില്ല. ആ കൂട്ടുകെട്ടിലെ ചില പാര്‍ടികളെങ്കിലും കോണ്‍ഗ്രസിനോട് സംസ്ഥാനങ്ങളില്‍ മല്‍സരിക്കും. ഭരണാധികാരം പിടിക്കാന്‍ പോരാടുന്ന ഈ രണ്ട് മുന്നണികള്‍ക്കും സമാഹരിക്കാന്‍ കഴിയാത്ത ശക്തി ഇടതുപക്ഷത്തിനും ഇതര മതേതര പാര്‍ട്ടികള്‍ക്കുമുണ്ട്. അത് എങ്ങനെ ദേശീയതലത്തില്‍ സംയോജിക്കുമെന്ന ചോദ്യത്തിന് പൂര്‍ണ്ണമായും ഉത്തരം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കഴിയേണ്ടിവരും. എന്നാല്‍ മൂന്നാംമുന്നണി എന്നത് യാഥാര്‍ത്ഥ്യമല്ല എന്ന രീതിയില്‍ കണ്ണടച്ചിരുട്ടാക്കാന്‍ ഒരുമ്പെട്ട മാധ്യമങ്ങള്‍ തന്നെ മൂന്നാംമുന്നണിയുടെ സാധ്യതകളെപ്പറ്റി വിശകലനങ്ങളാരംഭിച്ചിരിക്കുകയാണ്.

ഈ മാറ്റങ്ങളുടെ പ്രഭവ കേന്ദ്രങ്ങളിലൊന്ന് ഒറീസ്സയാണ്. കാന്ദമാല്‍ ജില്ലയില്‍ ഉള്‍പ്പെടെ നടന്ന ന്യൂനപക്ഷ വേട്ടക്കെതിരായി ഇടതുപക്ഷം നടത്തിയ പോരാട്ടം ഭാരതമാകെ ശ്രദ്ധിക്കപ്പെട്ടതാണ്. ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ നടത്തിയ ആ പരിശ്രമത്തിന്റെ വിജയം സംഭവിക്കുമ്പോള്‍ കേരളത്തിനു പുറത്തുള്ള ക്രൈസ്തവ സഭാനേതൃത്വം അതിനെ സ്വാഗതം ചെയ്യുന്നു. ക്രൈസ്തവ വേട്ടക്കാലത്ത് ഒറീസയിലെ ആഭ്യന്തരമന്ത്രി സ്ഥാനം കൈക്കലാക്കിയിരുന്ന ബിജെപി ഇപ്പോള്‍ അധികാരത്തില്‍നിന്ന് പുറത്തുപോകുമ്പോള്‍ ആക്രമണത്തിനിരയായവര്‍ക്കും അവരോട് താദാത്മ്യം പ്രാപിക്കുന്ന അഖിലേന്ത്യാ സഭാനേതൃത്വത്തിനും തികഞ്ഞ ആഹ്ളാദമാണ്.......

അഡ്വ. കെ അനില്‍കുമാര്‍ എഴുതിയ ലേഖനത്തില്‍ നിന്ന്

2 comments:

  1. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒറീസ്സയിലെ രാഷ്ട്രീയ നീക്കത്തിന്റെ പ്രസക്തിയെപ്പറ്റി.

    ReplyDelete
  2. എല്ലാ തവണയും ജനങ്ങള്‍ വിഡ്ഡികളാകുന്നു.

    ReplyDelete