Sunday, March 29, 2009

മിലിത്തിയോസ് .... you said it...

മതതീവ്രവാദം വളര്‍ത്തുന്ന ബിജെപിക്കും ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കുന്ന കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കുമെതിരായ ജനവിധിയാണുണ്ടാകേണ്ടത്. ചെറിയൊരു ശതമാനത്തിന്റെ നേട്ടത്തിനായി ഭൂരിപക്ഷത്തിന്റെ ജീവിതസാഹചര്യം അപകടപ്പെടുത്തുന്ന ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയം സൃഷ്ടിച്ച ആപത്ത് നാം അനുഭവിക്കയാണ്. മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയും രാജ്യത്തെ മതതീവ്രവാദത്തിന്റെ ആപത്തിലേക്കു നയിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ രാഷ്ട്രീയം ജനങ്ങള്‍ കണ്ടു. ഈ രണ്ടു രാഷ്ട്രീയശക്തിയെയും അവരുടെ ആശയത്തെയും ചെറുക്കണം. ഈ സാഹചര്യത്തിലാണ് ഭൂരിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസക്തി. പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ കഴിവുള്ള പുരോഗമന മതനിരപേക്ഷ രാഷ്ട്രീയനേതൃത്വമാണ് രാജ്യത്ത് അധികാരത്തില്‍ വരേണ്ടത്.

മതം അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമോ സാംസ്കാരിക പ്രവര്‍ത്തനമോ രാജ്യത്തിന് ആപത്താണ്. വരുണ്‍ഗാന്ധിയുടെ മുസ്ളിം വിരുദ്ധ പ്രസംഗം ഇതിന്റെ ഉദാഹരണമാണ്. വരുണിന് രാഷ്ട്രീയത്തിലുള്ള പരിചയക്കുറവുകൊണ്ടാണ് തുറന്നു പ്രസംഗിച്ചത്. ബിജെപിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയശൈലി അന്യമതവിരോധമാണ്.

ആഗോളവല്‍ക്കരണവും സാമ്രാജ്യത്വപ്രീണനവും മുറുകെപ്പിടിച്ച കോണ്‍ഗ്രസ് രാജ്യത്തെ ദരിദ്രവല്‍ക്കരിച്ചു. അമേരിക്കയില്‍വരെ ദാരിദ്ര്യവും തൊഴിലില്ലായ്മയും പെരുകുന്നു. പുത്തന്‍ സാമ്പത്തികനയത്തിന്റെ അപകടം ഒബാമപോലും വിളിച്ചുപറയുന്നു. ലോകം മുഴുവന്‍ ഈ ആപത്ത് അനുഭവിക്കുമ്പോഴും നമ്മുടെ ഭരണാധികാരികള്‍ വേറെ വഴിക്കാണ് ചിന്തിക്കുന്നത്. ഭാരതത്തിന്റെ ദേശീയത, സാമ്പത്തിക സ്വാതന്ത്ര്യം, മതനിരപേക്ഷത തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കണം. പാവങ്ങളെ സഹായിക്കുന്ന പുരോഗമനശക്തി അധികാരത്തില്‍ വന്നാലേ ഈ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാകൂ.

വടക്കേ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇടതുപക്ഷത്തിന്റേത് ശക്തമായ ഇടപെടലായിരുന്നു. ഒറീസയിലെ സിപിഐ എം ഓഫീസില്‍ വിശ്വാസികള്‍ പ്രാര്‍ഥിക്കുന്നത് ലോകം മുഴുവന്‍ ശ്രദ്ധിച്ചു. കേരളത്തില്‍ കത്തോലിക്കാ സഭയുടെ ചില മെത്രാന്മാര്‍ ഇടതുപക്ഷത്തിനെതിരെ രംഗത്തുവരുന്നത് സ്ഥാപിത താല്‍പ്പര്യങ്ങള്‍കൊണ്ടാണ്. ഒരു കാലത്ത് സഭയെ നയിച്ചത് സേവനമാണെങ്കില്‍ ഇന്ന് കച്ചവടമാണ്. നഷ്ടം വരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുന്നു. തെരഞ്ഞെടുപ്പില്‍ ഇതൊന്നും വിഷയമല്ല. മെത്രാന്മാര്‍ ആര്‍ക്കെങ്കിലും വോട്ടുചെയ്യാന്‍ പറഞ്ഞാല്‍വിശ്വാസികള്‍ അംഗീകരിക്കില്ല. ഇടയലേഖനംകൊണ്ട് ഒരു ശതമാനം വിശ്വാസികളുടെപോലും മനസ്സുമാറ്റാനാകില്ല. പള്ളികളായതിനാലാണ് വിശ്വാസികള്‍ ഇതിനെതിരെ ഒച്ചപ്പാടുണ്ടാക്കാത്തത്.

ഓര്‍ത്തഡോക്സ് സുറിയാനി സഭ തൃശൂര്‍ ഭദ്രാസന മെത്രാപൊലീത്ത യൂഹാനോന്‍ മോര്‍ മിലിത്തിയോസ് ദേശാഭിമാനി അഭിമുഖത്തില്‍ പറഞ്ഞത്.

1 comment:

  1. വടക്കേ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇടതുപക്ഷത്തിന്റേത് ശക്തമായ ഇടപെടലായിരുന്നു. ഒറീസയിലെ സിപിഐ എം ഓഫീസില്‍ വിശ്വാസികള്‍ പ്രാര്‍ഥിക്കുന്നത് ലോകം മുഴുവന്‍ ശ്രദ്ധിച്ചു. കേരളത്തില്‍ കത്തോലിക്കാ സഭയുടെ ചില മെത്രാന്മാര്‍ ഇടതുപക്ഷത്തിനെതിരെ രംഗത്തുവരുന്നത് സ്ഥാപിത താല്‍പ്പര്യങ്ങള്‍കൊണ്ടാണ്. ഒരു കാലത്ത് സഭയെ നയിച്ചത് സേവനമാണെങ്കില്‍ ഇന്ന് കച്ചവടമാണ്. നഷ്ടം വരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുന്നു. തെരഞ്ഞെടുപ്പില്‍ ഇതൊന്നും വിഷയമല്ല. മെത്രാന്മാര്‍ ആര്‍ക്കെങ്കിലും വോട്ടുചെയ്യാന്‍ പറഞ്ഞാല്‍വിശ്വാസികള്‍ അംഗീകരിക്കില്ല. ഇടയലേഖനംകൊണ്ട് ഒരു ശതമാനം വിശ്വാസികളുടെപോലും മനസ്സുമാറ്റാനാകില്ല. പള്ളികളായതിനാലാണ് വിശ്വാസികള്‍ ഇതിനെതിരെ ഒച്ചപ്പാടുണ്ടാക്കാത്തത്.

    ഓര്‍ത്തഡോക്സ് സുറിയാനി സഭ തൃശൂര്‍ ഭദ്രാസന മെത്രാപൊലീത്ത യൂഹാനോന്‍ മോര്‍ മിലിത്തിയോസ്

    ReplyDelete