സ്പീഡ് പോസ്റ്റ്, മണിഓര്‍ഡര്‍ , ഇന്‍ലന്‍ഡ്്, പോസ്റ്റല്‍ കാര്‍ഡ് എന്നിവയുടെ നിരക്ക് 20 ശതമാനംവരെ വര്‍ധിപ്പിക്കും. തപാല്‍വകുപ്പ് തത്വത്തില്‍ ഇക്കാര്യം തീരുമാനിച്ചുകഴിഞ്ഞു.വരുന്ന കേന്ദ്ര ബജറ്റിലായിരിക്കും വര്‍ധന പ്രഖ്യാപിക്കുക. 1000 കോടി രൂപയുടെ അധികവരുമാനമാണ് വര്‍ധനയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. തപാല്‍വകുപ്പുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ഏഴ് അംഗങ്ങളുള്ള പോസ്റ്റല്‍ കമീഷന്‍ നിരക്കുവര്‍ധനയ്ക്കുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തപാല്‍വകുപ്പ് സെക്രട്ടറി അധ്യക്ഷനായ കമീഷന്‍ സഹമന്ത്രി സച്ചിന്‍ പൈലറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2002ലാണ് മുമ്പ് പോസ്റ്റല്‍ നിരക്ക് വര്‍ധിപ്പിച്ചത്. അതിനുശേഷം പേപ്പറിന്റെ വിലയിലും അച്ചടിയിലും യാത്രാക്കൂലിയിലും വന്ന വര്‍ധന കണക്കിലെടുത്താണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് തപാല്‍വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. സ്പീഡ് പോസ്റ്റ് നിരക്കുകളില്‍ വര്‍ധന വരുത്താന്‍ മന്ത്രിയുടെ അനുമതി മതി. മറ്റ് നിരക്കുകളില്‍ വര്‍ധന വരുത്താന്‍ തപാല്‍ നിയമത്തില്‍ ഭേദഗതി വരുത്തണം. വര്‍ഷങ്ങളായി തപാല്‍ സേവനങ്ങള്‍ നഷ്ടത്തിലാണ് നടത്തുന്നതെന്നാണ് വിശദീകരണം. 2009-10 സാമ്പത്തികവര്‍ഷം 5632.46 കോടിയായിരുന്നു വകുപ്പിന്റെ കമ്മിയെന്ന് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന സേവനത്തുറയെന്ന നിലയില്‍ മുമ്പ് ഈ കമ്മി സര്‍ക്കാര്‍ നികത്തുകയായിരുന്നു.
നവ ഉദാരനയങ്ങള്‍ ശക്തിപ്പെട്ടതോടെയാണ് ഈ സേവനമേഖലകളെയെല്ലാം ലാഭനഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ കാണാന്‍ തുടങ്ങിയത്. കമ്മി നികത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് അറിയിച്ച് നിരക്കുവര്‍ധന അടിച്ചേല്‍പ്പിക്കുകയാണ്. പോസ്റ്റല്‍വകുപ്പിന്റെ നഷ്ടത്തിന് കാരണം ശമ്പള വര്‍ധന, പെന്‍ഷന്‍ ചെലവ്, വിലക്കയറ്റം എന്നിവയാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍ , പോസ്റ്റല്‍മേഖലയെ ദുര്‍ബലമാക്കി സ്വകാര്യ കൊറിയര്‍ സര്‍വീസുകളെ പോഷിപ്പിക്കുന്ന നയമാണ് പ്രതിസന്ധിക്ക് കാരണം. പോസ്റ്റല്‍വകുപ്പില്‍ ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറച്ചും പോസ്റ്റാഫീസുകളുടെയും കൗണ്ടറുകളുടെയും എണ്ണം കുറച്ചും സ്വകാര്യ കൊറിയര്‍ സര്‍വീസിന് വഴിയൊരുക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. വന്‍ നഗരങ്ങളിലെ പോസ്റ്റ് ഓഫീസുകളില്‍പ്പോലും എല്ലാ സേവനങ്ങള്‍ക്കുംകൂടി ഒരു ജീവനക്കാരനാണ് ഉണ്ടാവുക. ഇവിടത്തെ തിരക്കും കാലതാമസവും കണ്ട് ജനങ്ങള്‍ കൂടുതലായി സ്വകാര്യ കൊറിയന്‍ കമ്പനികളെ ആശ്രയിക്കാന്‍ തുടങ്ങി.
പോസ്റ്റല്‍വകുപ്പിന്റെ സ്പീഡ് പോസ്റ്റ് സര്‍വീസില്‍ 12 രൂപയാണ് കുറഞ്ഞ നിരക്കെങ്കില്‍ സ്വകാര്യ കൊറിയര്‍ കമ്പനികള്‍ തരാതരംപോലെ ഇരട്ടിയും അതിലധികവും ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. തപാല്‍ വകുപ്പില്‍ വേണ്ടത്ര ജീവനക്കാരെ നിയമിക്കുകയും കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുകയും ചെയ്താല്‍ ലാഭത്തിലാക്കാന്‍ കഴിയും. അതിനുപകരം നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് യുപിഎ സര്‍ക്കാരിന്റെ നീക്കം.
(വി ജയിന്‍)
deshabhimani 090312
സ്പീഡ് പോസ്റ്റ്, മണിഓര്‍ഡര്‍ , ഇന്‍ലന്‍ഡ്്, പോസ്റ്റല്‍ കാര്‍ഡ് എന്നിവയുടെ നിരക്ക് 20 ശതമാനംവരെ വര്‍ധിപ്പിക്കും. തപാല്‍വകുപ്പ് തത്വത്തില്‍ ഇക്കാര്യം തീരുമാനിച്ചുകഴിഞ്ഞു.വരുന്ന കേന്ദ്ര ബജറ്റിലായിരിക്കും വര്‍ധന പ്രഖ്യാപിക്കുക. 1000 കോടി രൂപയുടെ അധികവരുമാനമാണ് വര്‍ധനയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. തപാല്‍വകുപ്പുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ഏഴ് അംഗങ്ങളുള്ള പോസ്റ്റല്‍ കമീഷന്‍ നിരക്കുവര്‍ധനയ്ക്കുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തപാല്‍വകുപ്പ് സെക്രട്ടറി അധ്യക്ഷനായ കമീഷന്‍ സഹമന്ത്രി സച്ചിന്‍ പൈലറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ReplyDelete