പിറവത്ത് അപരനായി ഒരു അനൂപ് പത്രിക നല്‍കിയെന്നുപറഞ്ഞ് യുഡിഎഫും മുഖ്യമന്ത്രിയുമൊക്കെ മുറവിളി കൂട്ടുമ്പോള്‍ ,ഒരുപാട് തെരഞ്ഞെടുപ്പു കണ്ട കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെങ്കിലും 1980 ഓര്‍മിക്കാതിരിക്കില്ല. അന്ന് മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ മാണിസാറിന്റെ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എം നേതാവ് ജോര്‍ജ് ജെ മാത്യുവിനെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ മുണ്ടയ്ക്കല്‍ ബേബി തോല്‍പ്പിച്ചത് അപരന്റെ തോളിലേറിയായിരുന്നു. ആ അപരനെ ഇറക്കിയത് ആരാണെന്നും മാണിസാര്‍ മറക്കാനിടയില്ല. തെരഞ്ഞെടുപ്പു ചിഹ്നത്തില്‍നിന്ന് ഒട്ടകം പുറത്തായത് ആ തെരഞ്ഞെടുപ്പിലൂടെയാണ്. ചരിത്രം മറന്നവരും മറവിരോഗം ബാധിച്ചവരും അടുത്തിടെ പ്രസിദ്ധീകരിച്ച ലോനപ്പന്‍ നമ്പാടന്റെ ആത്മകഥ "സഞ്ചരിക്കുന്ന വിശ്വാസി" വായിക്കുക. പഴയ കള്ളത്തരങ്ങളൊക്കെ വിശദമായി അതില്‍ പ്രതിപാദിക്കുന്നുണ്ട്.
ആന്റണിയും മാണിയും അന്ന് സിപിഐ എമ്മിനൊപ്പമാണ്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായിരുന്നു മൂവാറ്റുപുഴ. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ജോര്‍ജ് ജെ മാത്യു, കേരള കോണ്‍ഗ്രസ് ജെ സ്ഥാനാര്‍ഥി മുണ്ടയ്ക്കല്‍ ബേബിയോട് തോല്‍ക്കാനിടയായത് അപരശല്യംമൂലമായിരുന്നുവെന്ന് നമ്പാടന്‍ മാഷ് വ്യക്തമാക്കുന്നു. ജോര്‍ജ് ജെ മാത്യുവിന്റെ തെരഞ്ഞെടുപ്പു ചിഹ്നം കുതിരയായിരുന്നു. ബേബിയുടെ ചിഹ്നം ആന. അന്ന് ജോസഫ്ഗ്രൂപ്പിലായിരുന്ന ടി എം ജേക്കബും കൂട്ടരും മറ്റൊരു ജോര്‍ജിനെ ഒട്ടകം ചിഹ്നത്തില്‍ രംഗത്തിറക്കി. ബാലറ്റ് പേപ്പറില്‍ കുതിരയും ഒട്ടകവും അടുത്തടുത്തുമായിരുന്നു. "കുതിരയ്ക്ക് എന്താ ഒരു കൂന്" എന്ന് അന്ന് വോട്ട്ചെയ്ത് പുറത്തിറങ്ങിയ ഒരു വല്ല്യമ്മ പ്രവര്‍ത്തകരോടു ചോദിച്ചതായി നമ്പാടന്‍ മാഷ് എഴുതി. വോട്ടെണ്ണിയപ്പോള്‍ ഒട്ടകത്തിന് ലഭിച്ചത് 8,500 വോട്ട്. കുതിരയ്ക്കും ഒട്ടകത്തിനും വോട്ട്ചെയ്ത് അസാധുവായത് 5,500 വോട്ടും. ഫലത്തില്‍ കുതിരയ്ക്കു കിട്ടേണ്ട 14,000 വോട്ട് നഷ്ടമായി. ജോര്‍ജ് ജെ മാത്യു 4000 വോട്ടിന് തോറ്റു. ജോര്‍ജ് ജെ മാത്യു തെരഞ്ഞെടുപ്പു കമീഷനില്‍ പരാതി നല്‍കി. അതില്‍ കഴമ്പുണ്ടെന്നു കണ്ട് സ്വതന്ത്രന്മാരുടെ തെരഞ്ഞെടുപ്പു ചിഹ്നത്തില്‍നിന്ന് ഒട്ടകത്തെ കമീഷന്‍ നീക്കി.
കെ കരുണാകരന്‍ മത്സരിച്ച മാളയില്‍ പള്ളിക്കു മുകളില്‍ ചെങ്കൊടി കെട്ടി നടത്തിയ തട്ടിപ്പും നമ്പാടന്‍ മാഷ് തുറന്നുകാട്ടുന്നു. കരുണാകരന്‍ 1965ല്‍ മാളയില്‍ മത്സരിക്കുമ്പോള്‍ മാളക്കാരനായ കമ്യൂണിസ്റ്റുകാരന്‍ കെ എ തോമസായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തോല്‍വി ഉറപ്പായതോടെ പത്തൊമ്പതാമത്തെ അടവുപ്രയോഗിക്കാന്‍ കരുണാകരന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പിന്റെ തലേരാത്രി മാളയിലെ തെക്കന്‍ താണിശേരി കത്തോലിക്കാപള്ളിയുടെ മുകളില്‍ കോണ്‍ഗ്രസുകാര്‍ ചെങ്കൊടി നാട്ടി. പിറ്റേന്ന് പള്ളിക്കു മുകളില്‍ ചെങ്കൊടി പാറുന്നതാണ് നാട്ടുകാര്‍ കണ്ടത്. തെരഞ്ഞെടുപ്പിനു മുമ്പ് ഇതാണ് സ്ഥിതിയെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ വിജയിച്ചാല്‍ എന്താകും സ്ഥിതിയെന്നു ചിന്തിച്ച് വിശ്വാസികളില്‍ നല്ലൊരുവിഭാഗം മുന്‍ തീരുമാനത്തില്‍നിന്നു വിഭിന്നമായി കരുണാകരനുതന്നെ വോട്ട്ചെയ്യാന്‍ തീരുമാനിച്ചു. 367 വോട്ടിനാണ് അന്ന് കരുണാകരന്‍ വിജയിച്ചത്. അദ്ദേഹത്തിന്റെ ജൈത്രയാത്രയുടെ തുടക്കം ഈ രാഷ്ട്രീയ വഞ്ചനയോടെയാണ്"- പുസ്തകം തുറന്നുകാട്ടുന്നു.
"91ലെ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ താന്‍ നടത്തിയ പള്ളിസന്ദര്‍ശനത്തെ പള്ളി ആക്രമണമാക്കി പ്രചരിപ്പിച്ച് വോട്ട് തട്ടാന്‍ നടത്തിയ നീക്കവും നമ്പാടന്‍ വിവരിക്കുന്നുണ്ട്. പള്ളിവികാരിയെക്കൊണ്ട് പൊതുയോഗം വിളിച്ചുചേര്‍ത്താണ് ഇതിനുള്ള നീക്കം നടത്തിയത്. എന്നാല്‍ യോഗത്തിനെത്തിയ ഒരുസംഘം പ്രവര്‍ത്തകര്‍ പള്ളിയിലുണ്ടായിരുന്നവരോട് സത്യാവസ്ഥ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടതോടെയാണ് നീക്കം പാളിയത്. ഇതിനകം ഏറെ ശ്രദ്ധേയമായ ആത്മകഥയുടെ ആദ്യ പതിപ്പ് മൂന്നു മാസത്തിനകം വിറ്റുതീരുകയായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടാം പതിപ്പും ഇറങ്ങി. ഡിസി ബുക്സാണ് പ്രസാധകര്‍ .
(ഷഫീഖ് അമരാവതി)
deshabhimani 090312
,ഒരുപാട് തെരഞ്ഞെടുപ്പു കണ്ട കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെങ്കിലും 1980 ഓര്‍മിക്കാതിരിക്കില്ല. അന്ന് മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ മാണിസാറിന്റെ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എം നേതാവ് ജോര്‍ജ് ജെ മാത്യുവിനെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ മുണ്ടയ്ക്കല്‍ ബേബി തോല്‍പ്പിച്ചത് അപരന്റെ തോളിലേറിയായിരുന്നു. ആ അപരനെ ഇറക്കിയത് ആരാണെന്നും മാണിസാര്‍ മറക്കാനിടയില്ല. തെരഞ്ഞെടുപ്പു ചിഹ്നത്തില്‍നിന്ന് ഒട്ടകം പുറത്തായത് ആ തെരഞ്ഞെടുപ്പിലൂടെയാണ്. ചരിത്രം മറന്നവരും മറവിരോഗം ബാധിച്ചവരും അടുത്തിടെ പ്രസിദ്ധീകരിച്ച ലോനപ്പന്‍ നമ്പാടന്റെ ആത്മകഥ "സഞ്ചരിക്കുന്ന വിശ്വാസി" വായിക്കുക. പഴയ കള്ളത്തരങ്ങളൊക്കെ വിശദമായി അതില്‍ പ്രതിപാദിക്കുന്നുണ്ട്.
ReplyDelete