അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിന്നാലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടി. പെട്രോള്‍ വില ലിറ്ററിന് അഞ്ചുരൂപ കൂട്ടും. തെരഞ്ഞെടുപ്പ് കാരണം നിര്‍ത്തിവച്ചിരുന്ന വിലവര്‍ധന ഉടന്‍ നടപ്പാക്കാനാണ് എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നത്. വിലക്കയറ്റത്തിന്റെ ദുരിതം പേറുന്ന ജനങ്ങളെ നിലയില്ലാക്കയത്തില്‍ എടുത്തെറിയാനാണ് യുപിഎ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന മാര്‍ച്ച് 12നു മുമ്പുതന്നെ വിലവര്‍ധന നടപ്പാക്കും. പെട്രോള്‍ വില കൂട്ടുന്നതിനൊപ്പം ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയില്‍ വര്‍ധന വരുത്താനും എണ്ണക്കമ്പനികള്‍ അനുമതി തേടിയിട്ടുണ്ട്. നിലവില്‍ ഒരുലിറ്റര്‍ പെട്രോളിന് 5.10 രൂപ നഷ്ടം സഹിക്കുകയാണെന്നാണ് കമ്പനികള്‍ പറയുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലപ്രഖ്യാപനവും വന്ന സ്ഥിതിക്ക് വിലവര്‍ധന ഉടന്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഡല്‍ഹിയില്‍ 65.64 രൂപയും തിരുവനന്തപുരത്ത് 67.60 രൂപയുമാണ് വില. അടുത്ത വിലവര്‍ധനയോടെ കേരളത്തില്‍ 72 രൂപയ്ക്കു മുകളിലാകും പെട്രോള്‍ വില.
deshabhimani 070312
No comments:
Post a Comment