ഇന്ത്യയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രീയസംഘടന സിപിഐ എമ്മാണ്. പാര്‍ടിയെ സംബന്ധിച്ച് കേരളത്തില്‍ മാത്രം നടക്കുന്ന സംഭവമായാലും അത് ഇന്ത്യ മുഴുവന്‍ വാര്‍ത്താപ്രാധാന്യം നേടുന്നതു കാണാം. പാര്‍ടിയില്‍ നടക്കുന്ന എല്ലാ ചലനങ്ങളും (ചിലപ്പോള്‍ നടക്കാത്ത ചലനങ്ങളും) താല്‍പ്പര്യപൂര്‍വമാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. അതിന്റെ അര്‍ഥം ഒരു രാഷ്ട്രീയപാര്‍ടിയെന്ന നിലയില്‍ സംഘടിതമായ, ആസൂത്രിതമായ പ്രവര്‍ത്തനപദ്ധതിയോടെ എപ്പോഴും ജനജീവിതത്തില്‍ പാര്‍ടി സ്വാധീനം ചെലുത്തുന്നുവെന്നാണ്. പ്രതികൂലമായ പ്രതികരണങ്ങളും സ്വാധീനമാണെന്നുതന്നെ പറയണം.
ആഭ്യന്തര ജനാധിപത്യം ഏറ്റവുമധികം സജീവമായ പാര്‍ടിയാണ് സിപിഐ എം. പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു. അങ്ങനെയൊരു തെരഞ്ഞെടുപ്പ് സമ്പ്രദായം മറ്റൊരു പാര്‍ടിയിലും കാണാനില്ല. ജനാധിപത്യപരമല്ലെന്ന പേരിലാണ് സിപിഐ എം മുമ്പ് വിമര്‍ശിക്കപ്പെട്ടിരുന്നത്. ആ വിമര്‍ശനത്തിന് പഴുതില്ലാത്ത തരത്തില്‍ ഏറ്റവും സജീവമാണ് പാര്‍ടിയിലെ ജനാധിപത്യം. സാമുദായിക വികാരങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയകക്ഷികളില്‍നിന്ന് അകന്നു പ്രവര്‍ത്തിക്കണമെന്ന പാര്‍ടിയുടെ തീരുമാനവും ഞങ്ങളെപ്പോലുള്ളവര്‍ ശുഭപ്രതീക്ഷയോടെ സ്വാഗതംചെയ്യുന്നു. പലതരം സാമുദായികസംഘടനകള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ കൈയിടുന്നതുമൂലമാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇത്രമാത്രം കലുഷിതമായത്. ഇന്ത്യയുടെ പാരമ്പര്യത്തിനും സാഹചര്യത്തിനും അനുസരണമായി മാര്‍ക്സിസം പ്രയോഗിക്കണമെന്ന നിലപാടും സ്വാഗതാര്‍ഹമാണ്. തികച്ചും സങ്കീര്‍ണമായ സ്വഭാവമാണ് ഇന്ത്യന്‍ ജീവിതത്തിനുള്ളത്. അത് തിരിച്ചറിയുകയും അതിനിണങ്ങുന്ന കര്‍മപരിപാടി ആവിഷ്കരിക്കുകയും ചെയ്തെങ്കിലല്ലാതെ ഒരു രാഷ്ട്രീയകക്ഷിക്ക് ജനജീവിതത്തില്‍ വേരുപിടിക്കുക സാധ്യമല്ല. പാര്‍ടി സംസ്ഥാന സമ്മേളനത്തിന്റെ തുടര്‍ച്ചയായി കോഴിക്കോട്ട് നടക്കുന്ന പാര്‍ടി കോണ്‍ഗ്രസിന് ആശംസ നേരുന്നു.
deshabhimani 070312
No comments:
Post a Comment