Sunday, March 25, 2012

പത്രഏജന്റുമാരുടെ സമരം ഒത്തുതീര്‍ക്കുക: സിഐടിയു

കോട്ടയം: പത്ര ഏജന്റുമാര്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് ഏജന്റ്മാര്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍പ്പാക്കണമെന്ന് പത്രമാനേജ്മെന്റുകളോട് സിഐടിയു ജില്ലാകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പത്രത്തിന്റെ വില കാലകാലങ്ങളില്‍ വര്‍ധിപ്പിച്ചിട്ടും ഏജന്റുമാര്‍ക്ക് കമീഷന്‍ വര്‍ദ്ധനയോ മറ്റ് ആനുകൂല്യങ്ങളോ മാനേജ്മെന്റുകള്‍ നല്‍കുന്നില്ല. സമരം ചെയ്യുന്ന ഏജന്റുമാരോട് സിഐടിയു ജില്ലാകമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം അറിയിച്ച യോഗത്തില്‍ വി എന്‍ വാസവന്‍ അധ്യക്ഷനായി. സിഐടിയു സംസ്ഥാനസെക്രട്ടറി എന്‍ പത്മലോചനന്‍ , ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു.
പത്ര ഏജന്റുമാരുടെ സമരത്തിന് സഹായ സമിതി

കണ്ണൂര്‍ : കേരള ന്യൂസ്പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പത്ര ഏജന്റുമാരും വിതരണക്കാരും സംസ്ഥാനവ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കുന്നതിന് ജില്ലയില്‍ സമരസഹായ സമിതി രൂപീകരിച്ചു. ചെയര്‍മാനായി സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി രാമകൃഷ്ണന്‍ , വൈസ് ചെയര്‍മാന്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി എച്ച് പ്രദീപ്കുമാര്‍ , കണ്‍വീനറായി കെ കെ ബാലന്‍ , ജോയിന്റ് കണ്‍വീനറായി എ പ്രേമരാജന്‍ , ഡി ശിവകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. 26 ന് വൈകിട്ട് അഞ്ചിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രകടനവും പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പൊതുയോഗവും നടത്തും. യോഗത്തില്‍ ടി രാമകൃഷ്ണന്‍ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. വി വി പുരുഷോത്തമന്‍ , കെ കെ ബാലന്‍ എന്നിവര്‍ സംസാരിച്ചു. പി ദിനേശ്കുമാര്‍ സ്വാഗതവും കെ ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

deshabhimani 250312

1 comment:

  1. പത്ര ഏജന്റുമാര്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് ഏജന്റ്മാര്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍പ്പാക്കണമെന്ന് പത്രമാനേജ്മെന്റുകളോട് സിഐടിയു ജില്ലാകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പത്രത്തിന്റെ വില കാലകാലങ്ങളില്‍ വര്‍ധിപ്പിച്ചിട്ടും ഏജന്റുമാര്‍ക്ക് കമീഷന്‍ വര്‍ദ്ധനയോ മറ്റ് ആനുകൂല്യങ്ങളോ മാനേജ്മെന്റുകള്‍ നല്‍കുന്നില്ല. സമരം ചെയ്യുന്ന ഏജന്റുമാരോട് സിഐടിയു ജില്ലാകമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം അറിയിച്ച യോഗത്തില്‍ വി എന്‍ വാസവന്‍ അധ്യക്ഷനായി. സിഐടിയു സംസ്ഥാനസെക്രട്ടറി എന്‍ പത്മലോചനന്‍ , ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു.

    ReplyDelete